10 Sep 2024 7:37 AM GMT
Summary
- ഓട്ടോമോട്ടീവ് വ്യവസായം ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കും
- അടിസ്ഥാന സൗകര്യ വികസനത്തില്‍ രാജ്യം മുന്‍പന്തിയില്‍
ആഗോളതലത്തിലെ മികച്ച രീതികള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓട്ടോമോട്ടീവ് വ്യവസായത്തോട് ആവശ്യപ്പെട്ടു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ (സിയാം) വാര്‍ഷിക കണ്‍വെന്‍ഷനില്‍ രേഖാമൂലമുള്ള പ്രസംഗത്തില്‍, ഓട്ടോമോട്ടീവ് വ്യവസായം കൂടുതല്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും ഡിമാന്‍ഡ് വളര്‍ച്ചയില്‍ അഭിവൃദ്ധി പ്രാപിക്കുമെന്നും മോദി പറഞ്ഞു.
'2047-ഓടെ വികസിത ഭാരതം എന്ന കൂട്ടായ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ സിയാം പോലുള്ള സംഘടനകള്‍ എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നത് തുടരുമെന്നും ഈ ദൗത്യത്തിന്റെ വേഗത വര്‍ധിപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്,' അദ്ദേഹം പറഞ്ഞു.
' ഇന്ത്യയ്ക്കും ലോകത്തിനും ഈ നിര്‍ണായക ഘട്ടത്തില്‍, നമ്മുടെ ഓട്ടോമൊബൈല്‍ മേഖല മറ്റുള്ളവര്‍ക്ക് മാതൃകയാക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ആഗോള മികച്ച സമ്പ്രദായങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പ്രവര്‍ത്തിക്കുകയും വേണം. ചര്‍ച്ചകളും ആലോചനകളും നടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വാര്‍ഷിക കണ്‍വെന്‍ഷന്‍ ഇതിന് ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കും, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവീകരണത്തിലൂടെയും സംരംഭത്തിലൂടെയും, ഓട്ടോമോട്ടീവ് വ്യവസായം ഇനിയും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും അതോടൊപ്പം ഡിമാന്‍ഡ് വളര്‍ച്ചയില്‍ അഭിവൃദ്ധി പ്രാപിക്കും.
കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ ഓട്ടോമോട്ടീവ് മേഖല അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ''ഇത് നമ്മുടെ രാജ്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക വളര്‍ച്ചയുടെ തെളിവാണ്, അതുപോലെ തന്നെ വാഹന വ്യവസായം വഹിക്കുന്ന നിര്‍ണായക പങ്കും,'' മോദി പറഞ്ഞു.
ഇന്ത്യന്‍ മൊബിലിറ്റിയുടെ വിജയഗാഥ ശ്രദ്ധേയമാണ്. അത്യാധുനിക എക്സ്പ്രസ് വേകള്‍, അതിവേഗ റെയില്‍പ്പാതകള്‍, എല്ലാ കോണുകളിലും എത്തുന്ന മറ്റ് തരത്തിലുള്ള മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റികള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുന്നു, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.