19 Nov 2023 4:00 PM GMT
Summary
- ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറി ഓസിസ് ബാറ്റിംഗിന് കരുത്തായി
- ഓസ്ട്രേലിയന്‍ വിജയം 43 -ാം ഓവറില്‍
- ഓസ്ട്രേലിയയുടെ ആറാം ലോകക്കപ്പ് വിജയമാണിത്
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‍റ്റേഡിയത്തില്‍ അലയടിച്ച നീലക്കടലിലെ തിരയടക്കി ഓസ്ട്രേലിയക്ക് ലോകക്കപ്പ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് 4 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഓസീസ് പട മറികടന്നത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ആദ്യ മൂന്ന് വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായെങ്കിലും ട്രാവിസ് ഹെഡും ലെബുഷെയ്നും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് മഞ്ഞപ്പടയെ വിജയതീരത്തെത്തിച്ചു. ഓസ്ട്രേലിയയുടെ നാലാം ലോകക്കപ്പ് വിജയമാണിത്.
95 പന്തില്‍ നിന്ന് സെഞ്ചുറി പൂര്‍ത്തിയാക്കി ട്രാവിസ് ഹെഡാണ് ഓസിസ് ബാറ്റിംഗിന ്കരുത്തായത്. 120 പന്തില്‍ നിന്ന് 137 റണ്‍സ് സ്വന്തമാക്കിയ ട്രാവി ഹെഡ് വിജയത്തിന് രണ്ട് റണ്‍മാത്രം ബാക്കി നില്‍ക്കെയാണ് പുറത്തായത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ വിരാട് കോഹ്‍ലിയും കെ.എല്‍ രാഹുലും നേടിയ അര്‍ധ സെഞ്ചുറികളാണ് വലിയ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കരകയറ്റിയത്.
ലോകക്കപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി കോഹ്ലി മാറി. 63 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയ കോഹ്ലി മുന്‍ ഓസ്ട്രേലിയ ക്യാപ്റ്റന് റിക്കി പോണ്ടിംഗിനെയാണ് പിന്തള്ളിയത്. 107 പന്തില്‍ നിന്നാണ് രാഹുല്‍ 66 റണ്‍സ് നേടിയത്.
10 മത്സരങ്ങളിലെ തുടര്‍ച്ചയായ വിജയം നല്‍കിയ ആത്മവിശ്വാസവുമാണ് ഇന്ത്യ അഹമ്മദാബാദില്‍ കളിക്കാനിറങ്ങിയത്. ഗ്രൂപ്പ് മത്സരങ്ങള്‍ക്കിടെ ഇന്ത്യ ഓസ്ട്രേലിയയെയും തോല്‍പ്പിച്ചിരുന്നു. ഓസ്ട്രേലിയ തുടര്‍ച്ചയായ എട്ട് വിജയങ്ങളുമായാണ് എത്തിയിട്ടുള്ളത്. ഇരു ടീമുകളും സെമിയിലെ പ്ലേയിംഗ് ഇലവനെ നിലനിര്‍ത്തിയാണ് ഫൈനല്‍ കളിച്ചത്.