image

15 Nov 2023 10:09 AM

News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 18,19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ റദ്ദാക്കി

MyFin Desk

attention passengers, eight trains canceled in Kerala on 18, 19
X

Summary

തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട-പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ഈ രണ്ട് ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കിയത്


നവംബർ 18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായും വിവിധ ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്യുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട-പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ഈ രണ്ട് ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കിയത്. യാത്രക്കാർക്ക് നേരിടുന്ന അസൗകര്യത്തിൽ ഖേദിക്കുന്നതായും റെയിൽവേ അറിയിച്ചു.

18ാം തീയതി റദ്ദാക്കിയവ

മം​ഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)

എറണാകുളം-ഷൊറണൂർ മെമു എക്സ്പ്രസ് (06018)

എറണാകുളം-​ഗുരുവായൂർ എക്സ്പ്രസ് (06448)

19ാം തീയതി റദ്ദാക്കിയവ

തിരുവനന്തപുരം-മം​ഗലാപുരം മാവേലി എക്സ്പ്രസ് (16604)

ഷൊറണൂർ-എറണാകുളം മെമു എക്സ്പ്രസ് (06017)

​ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06449)

എറണാകുളം-കോട്ടയം (06453)

കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂർണമായി റദ്ദാക്കിയത്.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

നിസാമുദ്ദീൻ- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ശനിയാഴ്ച ഷൊർണൂരിൽ സർവീസ് നിർത്തും

ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് വെള്ളിയാഴ്ച എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും

ഗുരുവായൂർ – ചെന്നൈ എഗ്മൂർ ശനിയാഴ്ച സർവീസ് ആരംഭിക്കുക എറണാകുളത്ത് നിന്നും

മംഗലാപുരം- തിരുവനന്തപുരം മലബാർ ശനിയാഴ്ച ഷൊർണൂരിനും തിരുവനന്തപുരത്തിലും ഇടയിൽ സർവീസ് നടത്തില്ല

അജ്മീർ – എറണാകുളം മരുസാഗർ വെള്ളിയാഴ്ച സർവീസ് ആരംഭിക്കുക തൃശൂരിൽ നിന്നും

തിരുവനന്തപുരം- ഗുരുവായൂർ ഇന്റർസിറ്റി ശനിയാഴ്ച എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും

ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി ഞായറാഴ്ച സർവീസ് ആരംഭിക്കുക എറണാകപളത്ത് നിന്നും

കാരയ്ക്കൽ – എറണാകുളം എക്സ്പ്രസ് ശനിയാഴ്ച പാലക്കാട് സർവീസ് നിർത്തും

ഗുരുവായൂർ – മധുര എക്സ്പ്രസ് ഞായറാഴ്ച ആലുവയിൽ നിന്നും സർവീസ് ആരംഭിക്കും

മധുര- ഗുരുവായൂർ എക്സ്പ്രസ് ശനിയാഴ്ച ആലുവയിൽ സർവീസ് നിർത്തും

എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് ഞായറാഴ്ച പാലക്കാട് നിന്നും സർവീസ് ആരംഭിക്കും

മംഗലാപുരം- തിരുവന്തപുരം ഡെയ്‌ലി എക്സ്പ്രസ് ശനിയാഴ്ച 7 മണിക്കൂർ വൈകും