4 Jun 2024 12:01 PM
Summary
- ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
- കടമക്കുടിയിലെ നദീ തീരവും മത്സ്യബന്ധ ബണ്ടും സംരക്ഷിക്കുന്നതിന് ആസ്റ്റര്‍ വൊളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ കണ്ടല്‍ ചെടികള്‍ നട്ടു
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കടമക്കുടിയിലെ നദീ തീരവും മത്സ്യബന്ധ ബണ്ടും സംരക്ഷിക്കുന്നതിന് ആസ്റ്റര്‍ വൊളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ കണ്ടല്‍ ചെടികള്‍ നട്ടു.
ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി ഓപ്പറേഷന്‍സ് ഹെഡ് ധന്യ ശ്യാമളന്‍, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സെന്റ്, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ എജിഎം ലത്തീഫ് കാസിം, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.