5 Dec 2023 10:33 AM
Summary
ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണു സുരേഷ് ബാബുവിന്റെ കുടുംബം
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വടക്കന്‍ പറവൂരില്‍ താമസിക്കുന്ന സുരേഷ് ബാബുവിനു ആസ്റ്റര്‍ വൊളന്റിയേഴ്‌സ് വെജിറ്റബിള്‍ ആന്‍ഡ് പ്രൊവിഷന്‍ സ്ട്രീറ്റ് വെന്‍ഡിംഗ് കാര്‍ട്ടും പച്ചക്കറികളും സമ്മാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആദ്യ വില്‍പ്പന ഉദ്ഘാടനം ചെയ്തു.
ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണു സുരേഷ് ബാബുവിന്റെ കുടുംബം. ഭിന്നശേഷിക്കാരായ രണ്ട് മക്കളുടെ ചികില്‍സാച്ചെലവ് താങ്ങാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഇത് പരിഗണിച്ചാണ് ആസ്റ്റര്‍ വൊളന്റിയേഴ്‌സ് സഹായമെത്തിച്ചത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ലത്തീഫ് കാസിം പങ്കെടുത്തു.