image

15 April 2024 12:01 PM

News

ധീരക്കിന് ഗ്രൈന്‍ഡിംഗ് മെഷീന്‍ സമ്മാനിച്ച് ആസ്റ്റര്‍

MyFin Desk

ധീരക്കിന് ഗ്രൈന്‍ഡിംഗ് മെഷീന്‍ സമ്മാനിച്ച് ആസ്റ്റര്‍
X

Summary

ധീരക്ക് നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അറിഞ്ഞ ആസ്റ്റര്‍ വൊളന്റിയേഴ്‌സ് ഒരു ഗ്രൈന്‍ഡിംഗ് മെഷീന്‍ സമ്മാനിച്ചു


നെടുമ്പാശേരി സ്വദേശി ധീരക്കിന് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനും ആസ്റ്റര്‍ വൊളന്റിയേഴ്‌സും.

സ്‌പൈനല്‍ കോഡിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി ദുരിത ജീവിതം നയിക്കുകയാണു ധീരക്ക്.

അമ്മയും, ഭാര്യയും, മകളുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനം പ്രധാനമായും കണ്ടെത്തുന്നത് ധീരക്കാണ്. സ്‌പൈസ് ആന്‍ഡ് പിക്കിള്‍ പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിന്നാണു ധീരക്ക് വരുമാനം കണ്ടെത്തുന്നത്.

ധീരക്ക് നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അറിഞ്ഞ ആസ്റ്റര്‍ വൊളന്റിയേഴ്‌സ് ഒരു ഗ്രൈന്‍ഡിംഗ് മെഷീന്‍ സമ്മാനിച്ചു.