Summary
ഈ കാലയളവിൽ വായ്‌പ്പ 4,08,254 കോടിയിൽ നിന്ന് 5,53,592 കോടിയായി കുത്തനെ കൂടി
മഹാമാരിക്കും, തുടർന്നുള്ള കഷ്ടപ്പാടുകൾ നിറഞ്ഞ നാളുകള്‍ക്കും കേരളത്തിലെ ബാങ്കിങ് മേഖലയെ ഉലക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, വറുതിയുടെ ഈ നാളുകളിൽ പോലും അതിന്റെ ആസ്തികളുടെ നിലവാരം കൂട്ടാനും കഴിഞ്ഞു
ജൂൺ 2020 മുതൽ ജൂൺ 2023 വരെ നീണ്ടു നിന്ന വറുതിയുടെ ഈ മൂന്നു വർഷങ്ങളിൽ 12 പൊതുമേഖല ബാങ്കുകളും, 20 സ്വകാര്യ ബാങ്കുകളും, രണ്ടു ചെറിയ ബാങ്കുകളു൦, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് സഹകരണ ബാങ്കു൦ ഉൾപ്പെടുന്ന കേരളത്തിലെ ബാങ്കിങ് മേഖലയിലെ മൊത്ത കിട്ടാക്കടം അഥവാ നോൺ - പെർഫോമിംഗ് അസറ്റ് 5.49 ശതമാനത്തിൽ നിന്ന് 4.34 ശതമാനമായി കുറഞ്ഞു.
ഈ വർഷങ്ങളിൽ എൻ പി എ എന്ന കിട്ടാക്കടം 22,402 കോടി രൂപയിൽ നിന്നും 24,038 കോടി രൂപയായി വളർന്നു എന്നത് സത്യമാണ്. എന്നാൽ ഈ കാലയളവിൽ വായ്‌പ്പ 4,08,254 കോടിയിൽ നിന്ന് 5,53,592 കോടിയായി കുത്തനെ കൂടി. ഇത് കിട്ടാകടങ്ങളുടെ വളർച്ചയെ ശതമാന അടിസ്ഥാനത്തിൽ പരിക്കുകൾ കൂടതെ ഏറ്റെടുക്കാൻ ബാങ്കിങ് മേഖലക്ക് സഹായിച്ചു.
ഇത് മഹാമാരിയുടെ കാലങ്ങളിൽ വിതരണം ചെയ്ത വായ്പകൾ ഒഴുകി പോയില്ലന്നു മാത്രമല്ല, ഇത് ഗുണനിലവാരത്തോടു കൂടി നിലനിർത്താൻ കഴിഞ്ഞു എന്ന് തെളിയിക്കുകയും ചെയ്തു.
ഇത് ഏറ്റവും വ്യക്തമായത് പൊതുമേഖല ബാങ്കുളുടെ കാര്യത്തിലാണ്. അവരുടെ കിട്ടാക്കടം ഈ വർഷങ്ങളിൽ 4 .1 ശതമാനത്തിൽ നിന്ന് 3 .21 ശതമാനത്തിലേക്ക് കുറഞ്ഞു. ഇത് സ്വകാര്യ ബാങ്കുകളുടെ കാര്യത്തിൽ 3 .4 ശതമാനമായി തുടര്‍ന്നു. അങ്ങനെ കേരളം ബാങ്കിങ് മേഖല ശക്തമാണെന്ന് തെളിഞ്ഞു.
ഈ വർഷങ്ങളിൽ സഹകരണ മേഖല വിതരണം ചെയ്ത വായ്‌പ്പാ തീർച്ചയയും റെക്കോഡ് ഉയരത്തിലായിരുന്നു. എന്നാൽ സഹകരണമേഖലയുടെ കാര്യത്തിൽ പോലും കിട്ടാകടങ്ങൾ 16 .85 ശതമാനത്തിൽ നിന്ന് 13 .71 ശതമാനത്തിലേക്ക് താഴ്ന്നു.
ഈ കാലയളവിൽ വായ്പ്പകളിലും വലിയ വളർച്ചയാണ് ഉണ്ടായത്. ഇതിൽ മുന്നിൽ സ്വകാര്യ മേഖലയിലെ ബാങ്കുകളായിരുന്നു. അവരുടെ വായ്‌പ്പാ വിതരണം 42 .30 ശതമാനം വളർന്നു . ഈ മൂന്നു വർഷത്തിന്റെ അവസാന നാളുകളിലായിരുന്നു വായ്‌പ്പാ വിതരണത്തിന്റെ നല്ലൊരു ഭാഗവും നടന്നെതെന്നു ബാങ്കിങ് വൃത്തങ്ങൾ പറഞ്ഞു
എന്നാൽ ഈ കാലഘട്ടത്തിൽ നിക്ഷേപങ്ങൾക്ക് വായ്പ്പകളുടെ നിരക്കിൽ വളരാൻ കഴിഞ്ഞില്ല. നിക്ഷേപങ്ങൾ 25 .80 ശതമാനം വളർന്നു 6,35,798 കോടിയിൽ നിന്ന് 7,99,869 കോടിയായി.
പതിവ് പോലെ സംസ്ഥാനത്തിന് പുറത്തു വായ്പകൾ നൽകാൻ ഉത്സാഹം കാണിച്ചത് സ്വകാര്യ ബാങ്കുകളാണ്. അതുകൊണ്ടുതന്നെ അവരുടെ ക്രെഡിറ്റ് -ഡിപ്പോസിറ് റേഷ്യോ ( സി-ഡി ) കേരളത്തിൽ 60 .83 ശതമാനം എന്ന വളരെ താഴ്ന്ന നിലയിൽ നിന്നപ്പോൾ, പൊതുമേഖലാ ബാങ്കുകളുടെ സി -ഡി റേഷ്യോ 76 .04 ശതമാനത്തിൽ വളരെ ഉയര്‍ന്നു നിന്നു.