image

21 March 2024 5:41 AM GMT

News

എഎസ്എം ടെക്‌നോളജീസ് 170 കോടി രൂപ സമാഹരിക്കും

MyFin Desk

എഎസ്എം ടെക്‌നോളജീസ് 170 കോടി രൂപ സമാഹരിക്കും
X

Summary

  • ആസൂത്രണം ചെയ്ത 170.1 കോടി രൂപയില്‍ നിന്ന് 70 കോടി രൂപ എഎസ്എം ടെക്‌നോളജീസ് സമാഹരിച്ചു
  • ബാക്കിയുള്ള 100.1 കോടി രൂപ 18 മാസത്തിനുള്ളില്‍ ലഭിക്കുമെന്നും ടെക്‌നോളജി കമ്പനി
  • ഡിസൈന്‍ നിര്‍മ്മാണത്തില്‍ ആഗോള നേതാവാകുക എന്ന തന്ത്രപരമായ ലക്ഷ്യത്തിന്റെ ഭാഗമാണ് ഫണ്ട് ശേഖരണം


ഇക്വിറ്റി ഷെയറുകളുടെയും വാറന്റുകളുടെയും മുന്‍ഗണനാ വിഹിതം വഴി 170.1 കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിടുന്നതായി എഎസ്എം ടെക്‌നോളജീസ് അറിയിച്ചു.

ആസൂത്രണം ചെയ്ത 170.1 കോടി രൂപയില്‍ നിന്ന് 70 കോടി രൂപ എഎസ്എം ടെക്‌നോളജീസ് സമാഹരിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള 100.1 കോടി രൂപ 18 മാസത്തിനുള്ളില്‍ ലഭിക്കുമെന്നും ടെക്‌നോളജി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകനായ മുകുള്‍ അഗര്‍വാളാണ് ധനസമാഹരണത്തിന് നേതൃത്വം നല്‍കിയത്. അതില്‍ പ്രമോട്ടര്‍മാരും പങ്കെടുത്തതായി ഫയലിംഗില്‍ പറയുന്നു.

ഡിസൈന്‍ നിര്‍മ്മാണത്തില്‍ ആഗോള നേതാവാകുക എന്ന തന്ത്രപരമായ ലക്ഷ്യത്തിന്റെ ഭാഗമാണ് ഫണ്ട് ശേഖരണമെന്ന് കമ്പനി അറിയിച്ചു.

കമ്പനിയുടെ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക മുന്നേറ്റങ്ങള്‍ നടത്തുന്നതിനും പ്രധാന ആഗോള വിപണികളില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിനുമുള്ള ഒരു തന്ത്രപരമായ ശ്രമമായാണ് ധനസമാഹരണത്തെ കാണുന്നതെന്ന് എഎസ്എം ടെക്നോളജീസ് മാനേജിംഗ് ഡയറക്ടര്‍ രബീന്ദ്ര ശ്രീകണ്ഠന്‍ പറഞ്ഞു.