29 Aug 2024 1:35 PM IST
Summary
- ട്രേഡിംഗ് വിദ്യാഭ്യാസത്തില്‍ മുന്നേറ്റം സൃഷ്ടിക്കുകയാണ് ട്രേഡ്മാക്സ് അക്കാദമിയുടെ ലക്ഷ്യം
- അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചത് മൂന്നുവര്‍ഷം മുമ്പ്
ഏറ്റവും മികച്ച ട്രേഡിംഗ് അക്കാദമിയുടെ 'ഇന്‍സ്പയറിംഗ് ലീഡേഴ്സ് അവാര്‍ഡ് സീസണ്‍ 2' പുരസ്‌കാരം ട്രേഡ്മാക്സ് അക്കാദമിയുടെ സ്ഥാപകനും സിഇഒയും ആയ അരുണ്‍ കെ. മുരളിക്ക്. ഓഗസ്റ്റ് 25ന് മുംബൈയില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിച്ചത്.
കേരളത്തിലെ മികച്ച ലൈവ് ട്രേഡിംഗ് കമ്മ്യൂണിറ്റിയായ ട്രേഡ്മാക്സ് അക്കാദമി, ട്രേഡിംഗ് വിദ്യാഭ്യാസത്തില്‍ നടത്തിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 2024 ലെ മികച്ച ട്രേഡിംഗ് ഇന്‍ഫ്ളൂവന്‍സര്‍ ഓഫ് കേരള എന്ന പുരസ്‌കാരവും അരുണ്‍ നേടിയിട്ടുണ്ട്.
മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ തൊട്ടു ട്രേഡ്മാക്സ് അക്കാദമി, 2023 ലെ മികച്ച ട്രേഡിംഗ് അക്കാദമിയുടെ ദേശീയവും സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ ട്രേഡിംഗ് വിദ്യാഭ്യാസത്തില്‍ ഒരു നാഴികക്കല്ലാണ് ട്രേഡ്മാക്സ് അക്കാദമിയുടെ പ്രവര്‍ത്തനം. റീഫണ്ട് നയം അടക്കമുള്ള പ്രത്യേകം ഓഫറുകളും സ്ഥാപനം നല്‍കുന്നുണ്ട്.
കേരളത്തിലെ ട്രേഡിംഗ് വിദ്യാഭ്യാസത്തില്‍ ഒരു വിപ്ലവം സൃഷ്ടിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും അക്കാദമിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.