18 Jan 2024 11:19 AM GMT
Summary
- സ്വിസ് ആഡംബര വാച്ച് നിര്‍മാതാക്കളായ ഓഡേമാര്‍സ് പിഗ്വേ ആര്‍നോള്‍ഡിനായി പ്രത്യേകം തയാറാക്കിയതായിരുന്നു ഈ വാച്ച്.
- ജനുവരി 17ന് ഉച്ചയോടെയാണ് ആര്‍നോള്‍ഡ് അമേരിക്കയില്‍ നിന്നും മ്യൂണിക് എയര്‍പോര്‍ട്ടിലെത്തിയത്
- കസ്റ്റംസ് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് വളരെ സൗഹാര്‍ദ്ദപരമായിട്ടാണ് ആര്‍നോള്‍ഡ് മറുപടി പറഞ്ഞത്
ആഡംബര വാച്ച് കൈവശമുള്ള കാര്യം മറച്ചുവച്ചതിനെ തുടര്‍ന്നു ഹോളിവുഡ് താരം ആര്‍നോള്‍ഡിനെ മ്യൂണിക് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഏകദേശം മൂന്നു മണിക്കൂറോളമാണ് മ്യൂണിക് എയര്‍പോര്‍ട്ടില്‍ ഹോളിവുഡ് താരവും കാലിഫോര്‍ണിയയുടെ മുന്‍ ഗവര്‍ണറുമായ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗറെ തടഞ്ഞുവച്ചത്.
ജനുവരി 17ന് ഉച്ചയോടെയാണ് ആര്‍നോള്‍ഡ് അമേരിക്കയില്‍ നിന്നും മ്യൂണിക് എയര്‍പോര്‍ട്ടിലെത്തിയത്.
കസ്റ്റംസ് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് വളരെ സൗഹാര്‍ദ്ദപരമായിട്ടാണ് ആര്‍നോള്‍ഡ് മറുപടി പറഞ്ഞത്. വാച്ചിന് നികുതി അടയ്ക്കാന്‍ താരം സമ്മതിച്ചതിനെ തുടര്‍ന്ന് താരത്തെ വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ വാച്ച് പിടിച്ചുവച്ചിരിക്കുകയാണ്.
സ്വിസ് ആഡംബര വാച്ച് നിര്‍മാതാക്കളായ ഓഡേമാര്‍സ് പിഗ്വേ (Audemars Piguet) ആര്‍നോള്‍ഡിനായി പ്രത്യേകം തയാറാക്കിയതായിരുന്നു ഈ വാച്ച്.
ഓസ്ട്രിയയില്‍ ജനുവരി 18ന് നടന്ന ലേലത്തില്‍ ആര്‍നോള്‍ഡ് ഈ വാച്ച് ലേലം ചെയ്യാനിരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.