image

26 March 2025 11:12 AM

News

പ്രവാസി വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

MyFin Desk

expatriate loan scheme, applications invited
X

കുടുംബശ്രീ നോര്‍ക്കയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത (പേള്‍) പ്രവാസി വായ്പ പദ്ധതി പ്രകാരം പ്രവാസി പൗരന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസി പൗരന്മാര്‍ക്ക് മാത്രമാണ് വായ്പ ലഭ്യമായിരുന്നത്. നോര്‍ക്കയുമായുള്ള പുതിയ കരാര്‍ പ്രകാരം വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസി പൗരന്മാര്‍ക്കും സംരംഭം ആരംഭിക്കുന്നതിനായി പലിശ രഹിത വായ്പ രണ്ട് ലക്ഷം രൂപ വരെ ലഭ്യമാകും. കുറഞ്ഞത് 6 മാസമെങ്കിലും കുടുംബശ്രീ അംഗത്വം നേടിയ കുടുംബശ്രീ അംഗത്തിന്റെ കുടുംബാംഗങ്ങളോ കുടുംബശ്രീ രൂപീകരിക്കുന്ന യുവതികളുടെ ഗ്രൂപ്പിലെ അംഗങ്ങളോ ആണെങ്കില്‍ മാത്രമാണ് പദ്ധതി പ്രകാരം ഗുണഭോക്താക്കളാകാന്‍ അര്‍ഹതയുള്ളൂ.

കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കും തൊഴില്‍ രഹിതരായ പ്രവാസി രോഗിയെങ്കില്‍, കുടുംബാംഗങ്ങള്‍ക്കും പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ ആകാം. കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തി നിലവില്‍ സംരംഭം ആരംഭിച്ചവര്‍ക്ക് സംരഭം വിപുലീകരിക്കാം. അപേക്ഷകന്‍ രണ്ട് വര്‍ഷം പ്രവാസി ആയിരുന്നുവെന്നും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങി വന്നതുമാണെന്ന് തെളിയിക്കുന്ന രേഖ നോര്‍ക്കയുടെ ജില്ലാ ഓഫീസില്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസ് മുഖേനയോ കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേനയോ ബന്ധപ്പെടുക. ഫോണ്‍: 04862-232223, 9961066084.