image

18 Nov 2023 7:36 AM GMT

News

മസ്‌കിന്റെ ആന്റി സെമിറ്റിക് പ്രതികരണം; എക്‌സിനുള്ള പരസ്യം പിന്‍വലിച്ച് ആപ്പിള്‍

MyFin Desk

musks anti-semitic response prompts apple to pull x ad
X

Summary

ഹിറ്റ്‌ലറെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റുകള്‍ക്കിടയില്‍ ആപ്പിളിന്റെ പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു


എക്്‌സ് എന്ന മൈക്രോ ബ്ലോഗിംഗ് സൈറ്റിന് ഇനി പരസ്യം നല്‍കില്ലെന്ന് ആപ്പിള്‍.

എക്‌സ് പ്ലാറ്റ്‌ഫോമിന്റെ ഉടമ ഇലോണ്‍ മസ്‌ക് നടത്തിയ ആന്റി സെമിറ്റിക് പരാമര്‍ശമാണു കാരണം.

അഡോള്‍ഫ് ഹിറ്റ്‌ലറെയും നാസികളെയും പ്രകീര്‍ത്തിക്കുന്ന പോസ്റ്റുകള്‍ക്കിടയില്‍ ആപ്പിളിന്റെ പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഏകദേശം 100 മില്യന്‍ ഡോളര്‍ വരെ വാര്‍ഷിക പരസ്യം എക്‌സിന് നല്‍കുന്ന കമ്പനിയാണ് ആപ്പിള്‍. ആപ്പിളിനു പുറമെ ഡിസ്‌നി, വാര്‍ണര്‍ ബ്രദേഴ്‌സ്, പാരാമൗണ്ട്, ഐബിഎം, ലയണ്‍സ്‌ഗേറ്റ്, ഡിസ്‌കവറി, എന്‍ബിസി യൂണിവേഴ്‌സല്‍ എന്നിവരെല്ലാം പരസ്യങ്ങള്‍ നിര്‍ത്തിവച്ചു.

' ജൂതന്മാര്‍ വെളുത്തവരെ വെറുക്കുന്നു ' എന്ന ട്വീറ്റിന് ' അതല്ലേ യാഥാര്‍ഥ്യമെന്ന് ' മസ്‌ക് പ്രതികരിച്ചിരുന്നു. ഇതാണ് വിവാദമായത്.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ യുഎസ്സില്‍ ഇസ്ലാമോഫോബിയയും യഹൂദവിരുദ്ധതയും വര്‍ധിച്ചുവരുന്ന സമയത്താണ് മസ്‌ക് വിവാദ പ്രസ്താവന നടത്തിയത്.