15 Jan 2024 9:56 AM
Summary
- 2023 സെപ്റ്റംബര്‍ വരെയുള്ള കണക്ക്പ്രകാരം, ആപ്പിളിന് 1,61,000 ജീവനക്കാരാണുള്ളത്
- മാറാന്‍ താല്‍പ്പര്യപ്പെടാത്ത ജീവനക്കാര്‍ക്ക് ഏപ്രിലില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്
വോയ്‌സ് കണ്‍ട്രോള്‍ സംവിധാനമായ സിരിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 121 പേരടങ്ങുന്ന സംഘത്തെ ആപ്പിള്‍ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
121 പേര്‍ നിലവില്‍ സാന്‍ഡിയാഗോയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവരോട് ആപ്പിളിന്റെ ഓസ്റ്റിനിലുള്ള യൂണിറ്റിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇപ്രകാരം മാറിയതിനു ശേഷം ടെക്‌സസ് ബ്രാഞ്ചുമായി ലയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മാറാന്‍ താല്‍പ്പര്യപ്പെടാത്ത ജീവനക്കാര്‍ക്ക് ഏപ്രിലില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഭൂരിഭാഗം ജീവനക്കാരും ഓസ്റ്റിനിലേക്കു മാറാന്‍ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓസ്റ്റിനിലേക്ക് മാറാന്‍ തയാറായില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നു കമ്പനി അറിയിച്ചിട്ടുമുണ്ട്. അങ്ങനെ വന്നാല്‍ കമ്പനിയുടെ ഈ തീരുമാനം നിരവധി ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണു വിലയിരുത്തുന്നത്.
2023 സെപ്റ്റംബര്‍ വരെയുള്ള കണക്ക്പ്രകാരം, ആപ്പിളിന് 1,61,000 ജീവനക്കാരാണുള്ളത്.
കോവിഡ് 19ന് ശേഷം മുന്‍നിര ടെക് കമ്പനികള്‍ ആഗോളതലത്തില്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും ആപ്പിള്‍ ജീവനക്കാരെ കൂടെനിര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ കമ്പനിയുടെ പുതിയ തീരുമാനത്തിലൂടെ നിരവധി പേരുടെ തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.