image

28 Aug 2023 1:22 PM IST

News

ആപ്പിള്‍ വിതരണക്കാരന്‍ തായ് വാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്

MyFin Desk

foxconn founder to run in taiwan presidential election
X

Summary

  • ചൈനയുമായുള്ള ബന്ധം ഉറപ്പിക്കുമെന്ന് പ്രഖ്യാപനം
  • നിലവിലെ ഭരണകക്ഷി രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിടുന്നു എന്ന് ആരോപണം
  • ചൈനയില്‍ പ്രവര്‍ത്തിക്കുന്നത് നിരവധി ഫോക്‌സ്‌കോണ്‍ ഫാക്ടറികള്‍


ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന തായ് വാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ആപ്പിള്‍ വിതരണക്കാരായ ഫോക്സ്‌കോണ്‍ സ്ഥാപിച്ച ടെറി ഗൗ പ്രഖ്യാപിച്ചു. ചൈനയുമായുള്ള ബന്ധം ഉറപ്പിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഗൗ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തായ് വാനെ അടുത്ത യുക്രെയിന്‍ ആകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയെ ഗൗ അതിനിശിതമായി വിമര്‍ശിച്ചു. പാര്‍ട്ടിയുടെ നയങ്ങള്‍ ചൈനയുമായി ഒരു യുദ്ധത്തിന്റെ സാഹചര്യത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടതായും അദ്ദേഹം ആരോപിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള തന്റെ കന്നി പ്രസംഗത്തില്‍, ഫോക്സ്‌കോണ്‍ സ്ഥാപകന്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും മറ്റ് കാര്യങ്ങളിലും പുതിയ സമീപനങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞു.

ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി കോ എന്നറിയപ്പെടുന്ന ഫോക്‌സ്‌കോണ്‍ ആപ്പിളിന്റെ പ്രധാന വിതരണക്കാരാണ്. കൂടാതെ കമ്പനിക്ക് ചൈനയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്ന നിരവധി ഫാക്ടറികളുമുണ്ട്.

ചൈനയുമായി സൗഹൃദം പുലര്‍ത്തുന്ന പ്രതിപക്ഷ പാര്‍ട്ടിയായ കുമിംഗ്ന്താങുമായി ടെറി ഗൗവിന് ഏറെ യോജിപ്പുണ്ട്. റിപ്പബ്ലിക് ഓഫ് ചൈന എന്ന് വിളിക്കപ്പെടുന്ന ഒരു രാജ്യത്തിന്റെ ഭാഗമായി ചൈനയും ഹോങ്കോങ്ങും ഒന്നിച്ചിരിക്കുകയാണെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. ആഭ്യന്തരയുദ്ധം തോല്‍ക്കുന്നതിന് മുമ്പ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കുമിംന്താങ് ചൈന ഭരിച്ചു. ചൈനയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി അധികാരം പിടിച്ചടക്കിയപ്പോള്‍ 1949-ല്‍ അവര്‍ തെയ് വാനിലേക്ക് പിന്‍വാങ്ങി. അവിടെ ഒരു ദിവസം റിപ്പബ്ലിക് തിരിച്ചുപിടിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

മുന്‍പും തായ് വാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗൗ മത്സരിച്ചിരുന്നു. 2019-ലെ കുമിംഗ്ന്താങ് പ്രൈമറിയില്‍ ഗൗ പരാജയപ്പെട്ടു. ഈ വര്‍ഷം വീണ്ടും ശ്രമിച്ചു. പക്ഷേ പാര്‍ട്ടി ന്യൂ തായ്പേയ് സിറ്റി മേയര്‍ ഹൗ യു-ഇഹിനെ അതിന്റെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തു. അതിനാല്‍ അദ്ദേഹം അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.ബാലറ്റിന് യോഗ്യത നേടുന്നതിന് അദ്ദേഹത്തിന് പൊതുജനങ്ങളുടെ ഒപ്പ് ശേഖരിക്കേണ്ടതുണ്ട്.

തായ് വാനിലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ എന്തെങ്കിലും സംഭാവന ചെയ്യേണ്ടതുണ്ടെന്ന് ഗൗ വിശ്വസിക്കുന്നു. തായ് വാന്‍ സമൂഹത്തിന്റെ ഐക്യത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്നും ഗൗ കൂട്ടിച്ചേര്‍ത്തു.