image

28 Jun 2024 10:23 AM GMT

News

ബെംഗളൂരുവിലെ എംബസി ഗ്രൂപ്പില്‍ നിന്ന് ഓഫീസ് ടവര്‍ പാട്ടത്തിനെടുക്കാന്‍ ആപ്പിള്‍

Ance Joy

apple is all set to lease an office tower from embassy group in bengaluru
X

Summary

  • ഒരു മുഴുവന്‍ ഓഫീസ് ടവറും പാട്ടത്തിന് എടുക്കാന്‍ ആപ്പിള്‍ തയ്യാറെടുത്ത് ആപ്പിള്‍
  • ഈ ഓഫീസ്, പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്
  • ഓഫീസ് സ്ഥലത്തിന് ഒരു ചതുരശ്ര അടിക്ക് പ്രതിമാസം 220 രൂപയിലധികം ആപ്പിള്‍ നല്‍കും


ബംഗളൂരുവിലെ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ എംബസി ഗ്രൂപ്പില്‍ നിന്ന് ഒരു മുഴുവന്‍ ഓഫീസ് ടവറും പാട്ടത്തിന് എടുക്കാന്‍ ആപ്പിള്‍ തയ്യാറെടുത്ത് ആപ്പിള്‍.

4,00,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള ഓഫീസ് സ്ഥലത്തിന് ഒരു ചതുരശ്ര അടിക്ക് പ്രതിമാസം 220 രൂപയിലധികം ആപ്പിള്‍ നല്‍കും. ഇന്ത്യയിലെ സിലിക്കണ്‍ വാലിയിലെ ഈ ഓഫീസ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്.

ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഓഫീസുകളിലേക്കുള്ള യുഎസ് സാങ്കേതിക ഭീമന്റെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായിരിക്കും ഇത്.

ടവര്‍ വാടകയ്ക്കെടുക്കുന്നതിനുള്ള കരാര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യും. നിബന്ധനകള്‍ അനുസരിച്ച്, ഓരോ മൂന്ന് വര്‍ഷത്തിലും പാട്ട വാടകയില്‍ 15% വര്‍ദ്ധനവുണ്ടാകും.

ബാംഗ്ലൂരിലെ ആപ്പിളിന്റെ പുതിയ ഓഫീസ് സ്ഥലം, ബാംഗ്ലൂര്‍ ഗോള്‍ഫ് ക്ലബ്ബിനും കബ്ബണ്‍ പാര്‍ക്കിനും അഭിമുഖമായി ലേ മെറിഡിയന്‍ ഹോട്ടല്‍ സ്ഥാപിച്ചിരുന്ന ഏകദേശം 2.3 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന വാണിജ്യ പദ്ധതിയുടെ ഭാഗമാണ്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എംബസി ഗ്രൂപ്പ് ഹോട്ടല്‍ ഏറ്റെടുത്തു. രണ്ട് ബേസ്മെന്റുകളും ഒരു ഗ്രൗണ്ട് ഫ്‌ലോറും 13 മുകള്‍ നിലകളും അടങ്ങുന്ന പദ്ധതി 30,000 ചതുരശ്ര അടി വിസ്തൃതിയില്‍ വരും. ഇത് ആപ്പിളിന്റെ ബെംഗളൂരുവിലെ രണ്ടാമത്തെ വലിയ സൗകര്യമാണ്. പ്രോപ്പര്‍ട്ടി ഉടന്‍ തന്നെ ഫിറ്റ് ഔട്ട് ആകും, 2025 ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് റിപ്പോര്‍ട്ട്.