Summary
- 8 .84 കോടി ഓഹരികൾ ആണ് വിറ്റത്
- രണ്ടു മാസമായി ഓഹരികൾ വിൽക്കാനുള്ള ശ്രമത്തിലായിരുന്നു അപ്പാക്സ്
കൊച്ചി:അപ്പാക്സ് പാർട്നെർസ് എൽ എൽ പി മണപ്പുറം ഫിനാൻസിന്റെ 8 .84 കോടി ഓഹരികൾ ബ്ലോക്ക് ഡീലിലൂടെ ബി എസ് ഇ യിൽ ഇന്ന് (വ്യാഴ൦ ) വിറ്റു . മണപ്പുറം ഫിനാൻസിന്റെ മൊത്തം ഓഹരികളുടെ 10 .44 ശതമാനമാണിത് .
വർഷങ്ങൾ കൊണ്ടാണ് അപ്പാക്സ് പാർട്നെർസ് മണപ്പുറം ഫിനാൻസിന്റെ ഇത്രയും ഓഹരികൾ വാങ്ങി കൂട്ടിയതെന്നു വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നു.
മണപ്പുറം ഓഹരികൾ 3 .95 രൂപ അല്ലെങ്കിൽ 2 .70 ശതമാനം നഷ്ടത്തിൽ 142 .15 രൂപയ്ക്കാണ് ഇന്ന് എൻ എസ് ഇ യിൽ വ്യാപാരം അവസാനിപ്പിച്ചത്
കഴിഞ്ഞ ഒന്ന് രണ്ടു മാസങ്ങളായി അവരുടെ കൈവശമുള്ള ഓഹരികളെല്ലാം വിറ്റു, മണപ്പുറം ഫിനാൻസിൽ നിന്ന് പുറത്തു വരാനുള്ള ശ്രമത്തിലായിരുന്നു അപ്പാക്സ് പാർട്നെർസ് എന്ന് സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിന് ലോകത്തിലെ പല രാജ്യങ്ങളിലും ഇടപാടുകളുണ്ട്