18 Jun 2024 4:46 PM IST
Summary
- റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള സ്റ്റാര്‍ ഇന്ത്യയുമായുള്ള വയാകോം 18 ലയനത്തിനിടയിലാണ് രാജി
- ജയരാജ് ടിവിയിലും ഡിജിറ്റലിലും വയാകോം 18-ന്റെ സ്‌പോര്‍ട്‌സ് ബിസിനസ്സ് വിപുലീകരിച്ചിരുന്നു
- രാജിയില്‍ വയാകോം 18 ഇതുവരെ പ്രതികരിച്ചിട്ടില്ല
ഏകദേശം മൂന്ന് വര്‍ഷത്തെ കമ്പനിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വയാകോം 18 സ്‌പോര്‍ട്‌സ് സിഇഒ അനില്‍ ജയരാജ് രാജിവച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള സ്റ്റാര്‍ ഇന്ത്യയുമായുള്ള വയാകോം 18 ലയനത്തിനിടയിലാണ് രാജി. സ്‌പോര്‍ട്‌സ് 18, ജിയോസിനിമ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ സിഇഒ എന്ന നിലയില്‍, ജയരാജ് ടിവിയിലും ഡിജിറ്റലിലും വയാകോം 18-ന്റെ സ്‌പോര്‍ട്‌സ് ബിസിനസ്സ് വിപുലീകരിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഡിജിറ്റല്‍ അവകാശങ്ങള്‍, ബിസിസിഐ മീഡിയ അവകാശങ്ങള്‍, വിമന്‍സ് പ്രീമിയര്‍ ലീഗ്, ഒളിമ്പിക്‌സ് 2024 തുടങ്ങിയ മാര്‍ക്വീ പ്രോപ്പര്‍ട്ടികള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലത്ത് വയാകോം18 സ്വന്തമാക്കി. സ്റ്റാര്‍ സ്‌പോര്‍ട്‌സിനും വയാകോം 18നും ചേര്‍ന്ന് ഏഴ് ഐപിഎല്ലുകള്‍ക്കായുള്ള ധനസമ്പാദന പദ്ധതി ജയരാജ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതേസമയം രാജിയില്‍ വയാകോം 18 ഇതുവരെ പ്രതികരിച്ചിട്ടില്ല .