image

4 March 2024 9:10 AM

News

സുക്കര്‍ബെര്‍ഗിനെ ഞെട്ടിച്ച അനന്ത് അംബാനിയുടെ വാച്ചിന്റെ വില അറിയണോ ?

MyFin Desk

ananth ambanis richard mille shocks zuckerberg
X

Summary

  • അനന്ത് അംബാനി പ്രീ വെഡ്ഡിംഗിന് ധരിച്ച വാച്ചിനെ കുറിച്ചാണ് നവമാധ്യമങ്ങളിലെ ചര്‍ച്ച
  • മാര്‍ച്ച് 1 മുതല്‍ 3 വരെ മൂന്ന് ദിവസം നീണ്ടു നിന്നതാണ്‌ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍
  • അനന്തിന്റെ കൈയ്യില്‍ ധരിച്ചിരിക്കുന്ന വാച്ച് നോക്കുന്ന പ്രസില ചാനിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്


അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് പ്രീ വെഡ്ഡിംഗ് നടന്ന ഗുജറാത്തിലെ ജാംനഗറിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമ ശ്രദ്ധ പതിഞ്ഞത്.

ലോക നേതാക്കളും, സെലിബ്രിറ്റികളും ബിസിനസ് പ്രമുഖരും ടെക് സിഇഒമാരുമൊക്കെ ഒത്തു കൂടിയ ഒരു വേദി കൂടിയായി പ്രീ വെഡ്ഡിംഗ് മാറുകയും. ചെയ്തു.

ഇപ്പോള്‍ ഇതാ അനന്ത് അംബാനി പ്രീ വെഡ്ഡിംഗിന് ധരിച്ച വാച്ചിനെ കുറിച്ചാണ് നവമാധ്യമങ്ങളിലെ ചര്‍ച്ച.

റിച്ചാര്‍ഡ് മില്ലി എന്ന ആഡംബര വാച്ചാണ് അനന്ത് ധരിച്ചിരുന്നത്. ഏകദേശം 8 കോടി രൂപ വില വരുമിതിന്.

റിച്ചാര്‍ഡ് മില്ലിയുടെ ആര്‍എം 016 പോലുള്ള ഏറ്റവും കുറഞ്ഞ മോഡലിന് പോലും 85,000 ഡോളര്‍ (ഏകദേശം 70 ലക്ഷം രൂപ വില) വില വരും.

മാര്‍ച്ച് 1 മുതല്‍ 3 വരെ മൂന്ന് ദിവസം നീണ്ടു നിന്ന പ്രീ വെഡ്ഡിംഗ് ആഘോഷത്തിന്റെ 2-ാം ദിനത്തില്‍ നടന്ന ജംഗിള്‍ വിസിറ്റിനിടെയാണ് അനന്ത് ആഡംബര വാച്ച് ധരിച്ചത്. വിസിറ്റില്‍ പങ്കെടുത്ത മെറ്റ സിഇഒയും ഭാര്യ പ്രസില ചാനും അനന്തിനെ കണ്ടുമുട്ടുകയും ഇരുവരുടെയും ശ്രദ്ധ അനന്തിന്റെ കൈയ്യിലെ വാച്ചിലേക്ക് പതിയുകയുമായിരുന്നു.

വാച്ചിനെ കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞത് പ്രസില ചാനായിരുന്നു. അനന്തിന്റെ കൈയ്യില്‍ പിടിച്ച് ധരിച്ചിരിക്കുന്ന വാച്ച് തിരിച്ചും മറിച്ചും നോക്കുന്ന പ്രസില ചാനിന്റെ വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

വാച്ച് കണ്ട സുക്കര്‍ബെര്‍ഗ് അനന്തിനോട് പറഞ്ഞു

' നിങ്ങള്‍ക്കറിയാമോ, എനിക്ക് വാച്ച് ധരിക്കുന്നതിനോട് വലിയ ആഗ്രഹമൊന്നും ഇല്ല. പക്ഷേ, താങ്കളുടെ ഈ വാച്ച് കണ്ടതിനു ശേഷം ഞാനും വാച്ച് ധരിക്കുന്നത് ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു ' .

ഇതേ അഭിപ്രായം തന്നെയാണ് പ്രസില ചാനും രേഖപ്പെടുത്തിയത്.