image

30 May 2024 9:56 AM

News

അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം ജുലൈ 12-ന്

MyFin Desk

ananth ambani-radhika merchants save the date card is out
X

Summary

  • ജുലൈ 12 മുതല്‍ ജുലൈ 14 വരെ മൂന്ന് ദിവസങ്ങളിലാണ് വിവാഹാഘോഷങ്ങള്‍ നടക്കുന്നത്
  • ജൂലൈ 12 വെള്ളിയാഴ്ച പ്രധാന വിവാഹ ചടങ്ങുകളോടെ ആഘോഷങ്ങള്‍ ആരംഭിക്കും
  • ഒന്നാം ഘട്ട പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഗുജറാത്തിലെ ജാംനഗറില്‍ സംഘടിപ്പിച്ചിരുന്നു


മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയും രാധിക മെര്‍ച്ചന്റുമായുള്ള വിവാഹം ജുലൈ 12 ന് മുംബൈയില്‍ നടക്കും.

ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പരമ്പരാഗത ഹിന്ദു വേദ രീതിയിലാണ് ചടങ്ങുകള്‍ നടക്കുക.

വിവാഹത്തിന് മുന്നോടിയായി സേവ് ദ ഡേറ്റ് കാര്‍ഡ് പുറത്തിറക്കി.

ജുലൈ 12 മുതല്‍ ജുലൈ 14 വരെ മൂന്ന് ദിവസങ്ങളിലാണ് വിവാഹാഘോഷങ്ങള്‍ നടക്കുന്നത്.

ജൂലൈ 12 വെള്ളിയാഴ്ച പ്രധാന വിവാഹ ചടങ്ങുകളോടെ ആഘോഷങ്ങള്‍ ആരംഭിക്കും. ജുലൈ 14 ഞായറാഴ്ച വിവാഹ സല്‍ക്കാരവും നടക്കും.

രണ്ടാം ഘട്ട പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികളുമായി മേയ് 29 ന് ഇറ്റലിയില്‍ നിന്ന് ആഡംബര കപ്പലില്‍ യാത്ര ആരംഭിച്ചിരുന്നു. കപ്പല്‍ ജൂണ്‍ 1 ന് ഫ്രാന്‍സിലെത്തും.

ഒന്നാം ഘട്ട പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഗുജറാത്തിലെ ജാംനഗറില്‍ സംഘടിപ്പിച്ചിരുന്നു.