12 April 2024 7:43 AM
' അംബരചുംബി ഭൂമിയില്‍ പതിഞ്ഞുകിടക്കുന്നതോ ' ? തലശ്ശേരി-മാഹി പാതയെ പ്രകീര്‍ത്തിച്ച് മഹീന്ദ്ര
MyFin Desk
Summary
- എക്‌സില്‍ 1.10 കോടി ഫോളോവേഴ്‌സുള്ള പ്രൊഫൈലാണ് ആനന്ദ് മഹീന്ദ്രയുടേത്.
- തലശ്ശേരി-മാഹി പാതയെ പുകഴ്ത്തുന്ന പോസ്റ്റിന് ഇതിനോടകം 5000-ത്തിലേറെ പേരുടെ പ്രതികരണം ലഭിച്ചുകഴിഞ്ഞു
- ' അംബരചുംബിയായൊരു കെട്ടിടം ഭൂമിയില്‍ പതിഞ്ഞുകിടക്കുന്നതു പോലെ തോന്നിക്കുന്നു ' എന്നാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ആനന്ദ് മഹീന്ദ്ര കുറിച്ചത്
ഈ വര്‍ഷം മാര്‍ച്ച് 11-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത തലശ്ശേരി-മാഹി ബൈപ്പാസിനെ വാനോളം പുകഴ്ത്തി രംഗത്തുവന്നിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര.
മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ നീളമുള്ള പാത ' അംബരചുംബിയായൊരു കെട്ടിടം ഭൂമിയില്‍ പതിഞ്ഞുകിടക്കുന്നതു പോലെ തോന്നിക്കുന്നു ' എന്നാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ആനന്ദ് മഹീന്ദ്ര കുറിച്ചത്.
കോണ്‍ക്രീറ്റ് നിര്‍മിതിയാണെങ്കിലും പ്രകൃതിദത്തമായ സ്ഥലമായതിനാല്‍ ഒരു പ്രത്യേക സൗന്ദര്യം ഈ പാതയ്ക്കുണ്ടെന്നും തനിക്ക് ഇത് കണ്ടിട്ട് അഭിനന്ദിക്കാതിരിക്കാനാകുന്നില്ലെന്നും അദ്ദേഹം എഴുതി.
എക്‌സില്‍ 1.10 കോടി ഫോളോവേഴ്‌സുള്ള പ്രൊഫൈലാണ് ആനന്ദ് മഹീന്ദ്രയുടേത്. തലശ്ശേരി-മാഹി പാതയെ പുകഴ്ത്തുന്ന പോസ്റ്റിന് ഇതിനോടകം 5000-ത്തിലേറെ പേരുടെ പ്രതികരണം ലഭിച്ചുകഴിഞ്ഞു.
സമകാലിക വിഷയങ്ങളെ നിരീക്ഷിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്ന വ്യവസായി കൂടിയാണ് ആനന്ദ് മഹീന്ദ്ര.
The Thalassery-Mahe bypass.
— anand mahindra (@anandmahindra) April 11, 2024
Like a skyscraper lying down flat on its side…
At first it looked like a concrete imposition on the natural landscape.
But it has its own aesthetic.
And I can’t deny the temptation to cruise down it and appreciate the beauty on either side.… pic.twitter.com/8u63JPQIG2