13 May 2024 9:46 AM
Summary
- ജൂണ്‍ 4 ന് ശേഷം ഓഹരി കുതിച്ചുയരുമെന്നു അമിത് ഷാ
- സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ ഉള്ളപ്പോഴെല്ലാം ഓഹരി വിപണി ഉയരും. ഇത്തവണ ബിജെപി 400-ലധികം സീറ്റുകള്‍ നേടും. സ്ഥിരതയുള്ള മോദി സര്‍ക്കാര്‍ വീണ്ടും വരുമെന്നു അമിത് ഷാ
- ഇപ്പോള്‍ സംഭവിച്ചതിനേക്കാള്‍ വലിയ ഇടിവിന് ഓഹരി വിപണി സാക്ഷ്യം വഹിച്ചിട്ടുണ്ടന്നു അമിത് ഷാ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞതാണു സെന്‍സെക്‌സിന്റെയും നിഫ്റ്റിയുടെയും തകര്‍ച്ചയ്ക്ക് കാരണമെന്ന തരത്തില്‍ ഒരു വിലയിരുത്തല്‍ ഉണ്ട്.
എന്നാല്‍ ബിജെപി നേതാവും, കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്ക്ക് നിക്ഷേപകരോട് പറയാനുള്ളത് വേറിട്ടൊരു അഭിപ്രായമാണ്.
ഓഹരി ഇടിവില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ ധൈര്യമായി അത് വാങ്ങുക അല്ലെങ്കില്‍ നിക്ഷേപിക്കുക എന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 4 ന് ശേഷം അത് കുതിച്ചുയരുമെന്നും അമിത് ഷാ പറഞ്ഞു.
ഇപ്പോള്‍ സംഭവിച്ചതിനേക്കാള്‍ വലിയ ഇടിവിന് ഓഹരി വിപണി സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതൊന്നും പക്ഷേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല. ഇക്കാര്യത്തില്‍ കിംവദന്തികള്‍ പ്രചരിക്കുന്നത് സ്വാഭാവികമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
' ഓഹരി വിപണിയെക്കുറിച്ച് ഒരു വിശകലനം നടത്താന്‍ കഴിയില്ല, പക്ഷേ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ ഉള്ളപ്പോഴെല്ലാം ഓഹരി വിപണി ഉയരും. ഇത്തവണ ബിജെപി 400-ലധികം സീറ്റുകള്‍ നേടും. സ്ഥിരതയുള്ള മോദി സര്‍ക്കാര്‍ വീണ്ടും വരും. അതിനാല്‍ വിപണി ഉയരുമെന്ന് ഉറപ്പാണ് ' അമിത് ഷാ പറഞ്ഞു.