image

21 March 2025 9:33 AM

News

മണപ്പുറം ഫിനാൻസിനെ സ്വന്തമാക്കി അമേരിക്കൻ കമ്പനി; ഓഹരികൾ കുതിപ്പിൽ

MyFin Desk

18 percent shares of manappuram finance sold to american company
X

പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍ ഓഹരി നിക്ഷേപത്തിന് ഒരുങ്ങി അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബെയിന്‍ ക്യാപിറ്റല്‍. ഇതിന്റെ ഭാഗമായി മണപ്പുറം ഫിനാന്‍സിന്റെ 18 ശതമാനം ഓഹരികൾ 4,385 കോടി രൂപയ്ക്കു ബെയിന്‍ ക്യാപിറ്റൽ വാങ്ങും. ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ കത്തിൽ മണപ്പുറം ഫിനാൻസ് സ്ഥിരീകരിച്ചു. പ്രൊമോട്ടറും മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള ഓഹരികളാണ് ഏറ്റെടുക്കുന്നത്.

ഓഹരിയൊന്നിന് 236 രൂപ നിരക്കിലാണ് മണപ്പുറം ഫിനാൻസിന്റെ നിയന്ത്രണം ബെയിൻ കാപ്പിറ്റൽ ഏറ്റെടുക്കുന്നത്. ഇതോടൊപ്പം മണപ്പുറം ഫിനാൻസിന്റെ 26 ശതമാനം അധിക ഓഹരികൾ ഓപ്പൺ ഓഫറിലൂടെ വിറ്റഴിക്കുന്നതിനാൽ ബെയിൻ കാപ്പിറ്റലിന്റെ ഓഹരി പങ്കാളിത്തം 40 ശതമാനമായി ഉയർന്നേക്കും. ഇതോടെ നിലവിലുള്ള പ്രമോർട്ടർമാരുടെ ഓഹരി പങ്കാളിത്തം 28.9 ശതമാനമായി കുറയും.

സ്വകാര്യ ഇക്വിറ്റി ഭീമനായ ബെയിൻ ക്യാപിറ്റൽ മണപ്പുറം ഫിനാന്‍സിന്റെ സംയുക്ത നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ടതായി ഇന്നലെ പ്രഖ്യാപിച്ചതിനെത്തുടർന്ന് എൻഎസ്ഇയിൽ ഇന്ന് മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ 68 ശതമാനം ഉയർന്ന് 235 രൂപയായി.