image

31 May 2024 12:24 PM

News

ആസ്തിയില്‍ ഇടിവ്: അംബാനിക്കും അദാനിക്കും മുന്‍നിര സ്ഥാനം നഷ്ടമായി

MyFin Desk

ആസ്തിയില്‍ ഇടിവ്: അംബാനിക്കും അദാനിക്കും മുന്‍നിര സ്ഥാനം നഷ്ടമായി
X

Summary

  • 203 ബില്യന്‍ യുഎസ് ഡോളര്‍ ആസ്തി കണക്കാക്കുന്ന ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ടാണ് രണ്ടാം സ്ഥാനത്തുള്ളത്.
  • പട്ടികയില്‍ മൂന്നാം സ്ഥാനം അലങ്കരിക്കുന്നത് ടെസ് ല സിഇഒ എലോണ്‍ മസ്‌ക്കാണ്
  • മുകേഷ് അംബാനിയുടെ ആസ്തിയില്‍ 1.5 ബില്യന്‍ ഡോളറിന്റെ ഇടിവാണുണ്ടായത്


ബ്ലൂംബെര്‍ഗ് ബില്യനെയര്‍ പട്ടികയില്‍ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും മുന്‍നിര സ്ഥാനം നഷ്ടമായി.

മേയ് 29 ന് പുറത്തുവിട്ട പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ്.

205 ബില്യന്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് ബെസോസിനുള്ളത്. ഇത് ഏകദേശം 1707440 കോടി രൂപ വരും.

1690370 കോടി രൂപയുടെ (203 ബില്യന്‍ യുഎസ് ഡോളര്‍) ആസ്തി കണക്കാക്കുന്ന ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ടാണ് രണ്ടാം സ്ഥാനത്തുള്ളത്.

പട്ടികയില്‍ മൂന്നാം സ്ഥാനം അലങ്കരിക്കുന്നത് ടെസ് ല സിഇഒ എലോണ്‍ മസ്‌ക്കാണ്. 202 ബില്യന്‍ യുഎസ് ഡോളറാണ് മസ്‌ക്കിന്റെ ആസ്തി.

തൊട്ടുപിന്നിലായി സ്ഥാനം പിടിച്ചിരിക്കുന്നത് മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗാണ്. 169 ബില്യന്‍ യുഎസ് ഡോളറാണ് സുക്കര്‍ബെര്‍ഗിന്റെ ആസ്തി.

152 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള ബില്‍ ഗേറ്റ്‌സും, 148 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള സ്റ്റീവ് ബാല്‍മറുമാണ് യഥാക്രമം അഞ്ചും ആറും സ്ഥാനത്തുള്ളത്.

ഇന്ത്യയുടെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ 1.5 ബില്യന്‍ ഡോളറിന്റെ ഇടിവാണുണ്ടായത്.

9,16,220 കോടി രൂപയുടെ (110 ബില്യന്‍ യുഎസ് ഡോളര്‍ ) ആസ്തിയാണ് ഇപ്പോള്‍ മുകേഷ് അംബാനിക്കുള്ളത്. പട്ടികയില്‍ അംബാനിക്ക് ഇപ്പോള്‍ 12-ാം സ്ഥാനമാണ്.

8,82,900 കോടി രൂപയുടെ (106 ബില്യന്‍ ഡോളര്‍) ആസ്തിയുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് പട്ടികയില്‍ 13-ാം സ്ഥാനത്തുള്ളത്.