image

7 March 2025 10:26 AM

News

അധികാരശ്രേണിയില്‍ മാറ്റം; കൂടുതല്‍ കാര്യക്ഷമമാകാന്‍ ആമസോണ്‍

MyFin Desk

change in hierarchy, amazon to become more efficient
X

Summary

  • മധ്യനിര മാനേജ്‌മെന്റ് തസ്തികകളിലെ വര്‍ധനവ് തീരുമാനങ്ങളെടുക്കുന്നതിന് തടസം
  • മധ്യനിര മാനേജ്‌മെന്റ് നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നില്ല
  • മാനേജര്‍ തലം ഇനി കുറയ്ക്കുമെന്ന് ആമസോണ്‍ സിഇഒ


അധികാരശ്രേണിയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് ആമസോണ്‍. മധ്യനിര മാനേജ്‌മെന്റ് തസ്തികകളിലെ വര്‍ധനവ് തീരുമാനങ്ങളെടുക്കുന്നതില്‍ കാലതാമസം സൃഷ്ടിക്കുന്നതിനാലാണ് തീരുമാനമെന്ന് ആമസോണ്‍ സി.ഇ.ഒ ആന്‍ഡി ജാസി വ്യക്തമാക്കി.

പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും കൂടുതല്‍ ചടുലമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കാനും അധികാരശ്രേണി ലഘൂകരിക്കുകയാണ് ലക്ഷ്യമെന്ന് ആന്‍ഡി ജാസി പറഞ്ഞു. നിലവിലെ ഘടനയെ വിമര്‍ശിച്ച അദ്ദേഹം പുനഃസംഘടന അനിവാര്യമാണെന്നും പറഞ്ഞു.

കമ്പനിയിലേക്ക് ധാരാളം ആളുകളെ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ധാരാളം മിഡില്‍ മാനേജര്‍മാരെയാണ് നേടുന്നത്. ഈ മധ്യനിര മാനേജ്‌മെന്റിന്റെ എണ്ണം പലപ്പോഴും അനാവശ്യമായ ഉദ്യോഗസ്ഥമേധാവിത്വത്തിലേക്ക് നയിക്കുകയും കമ്പനിയുടെ പുരോഗതിയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവര്‍ പ്രീ മീറ്റിങ്ങിലും തീരുമാനങ്ങളെടുക്കേണ്ട മീറ്റിങ്ങുകളിലും ഉണ്ടാകും. എന്നാല്‍ ശുപാര്‍ശകള്‍ നല്‍കുകയോ നേട്ടങ്ങള്‍ കൈവരിക്കുകയോ ചെയ്യുകയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

മാനേജര്‍ തലം കുറച്ച് വ്യക്തികള്‍ക്ക് അവരുടെ ജോലിയില്‍ കൂടുതല്‍ അവകാശം നല്‍കുന്നതുവഴി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പുനഃസംഘടനയുടെ ലക്ഷ്യം. തീരുമാനമെടുക്കല്‍ പ്രക്രിയകള്‍ വേഗത്തിലാക്കുക, ഉത്തരവാദിത്ത സംസ്‌കാരം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഉദ്യോഗസ്ഥ ഘടനയിലെ ഈ മാറ്റത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.