image

1 Nov 2023 9:15 PM IST

News

പുനരുപയോഗ ഊര്‍ജ പദ്ധതിയുമായി ആമസോണ്‍

MyFin Desk

amazon with renewable energy project
X

Summary

  • 2014 മുതല്‍ 2022 വരെ കമ്പനിയുടെ സൗരോര്‍ജ്ജ, കാറ്റാടി ഫാമുകള്‍ വഴി 2885 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ നടപ്പാക്കിയത്.


കൊച്ചി: ആമസോണ്‍ മഹാരാഷ്ട്രയിലെ ഒസാമാബാദില്‍ 198 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി ഫാം ആരംഭിച്ചു. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ കാറ്റാടി, സൗരോര്‍ജ്ജ പദ്ധതികളുടെ എണ്ണം 50 ആയും ആകെ ശേഷി 1.1 ജിഗാവാട്ടും ആയും ഉയര്‍ന്നു. ആഗോള തലത്തില്‍ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഏറ്റവും കൂടുതല്‍ വാങ്ങുന്ന കമ്പനി എന്ന സ്ഥാനം 2020 മുതലുള്ള ആമസോണ്‍ ഈ നീക്കത്തോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുനരുപയോഗിക്കാവുന്ന വൈദ്യുതി വാങ്ങുന്ന കമ്പനി എന്ന സ്ഥാനവും സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2014 മുതല്‍ 2022 വരെ കമ്പനിയുടെ സൗരോര്‍ജ്ജ, കാറ്റാടി ഫാമുകള്‍ വഴി 2885 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ നടപ്പാക്കിയത്. കാലാവസ്ഥ മാറ്റത്തെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ തന്ത്രമാണ് പുനരുപയോഗ ഊര്‍ജ ഉപയോഗം ഗണ്യമായി വര്‍ധിപ്പിക്കുക എന്നതാണെന്ന് ആമസോണ്‍ ഇന്ത്യ ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് അഭിനവ് സിങ് പറഞ്ഞു. 2025-ഓടെ തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും 100 ശതമാനം പ ുനരുപയോഗ ഊര്‍ജം എന്ന സ്ഥിതി കൈവരിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആമസോണിന്റെ ഇന്ത്യയില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ നിക്ഷേപങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇത് രാജ്യത്ത് പുനരുപയോഗ ഊര്‍ജം വാങ്ങാന്‍ കൂടുതല്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു സഹായകമാകുമെന്നും പുനരുപയോഗ ഊര്‍ജ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദിനേശ് ദയാനന്ദ് ജഗ്ദലെ പറഞ്ഞു.