image

8 Oct 2024 10:56 AM IST

News

ഡെലിവറി അസോസിയേറ്റുകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ആമസോണ്‍

MyFin Desk

safety and wellness initiatives for amazon delivery associates
X

Summary

  • പദ്ധതിയുടെ പ്രയോജനം 50,000-ലധികം അസോസിയേറ്റുകള്‍ക്ക് ലഭിക്കും
  • ഡയല്‍ 4242-ന്റെ പങ്കാളിത്തത്തോടെ ആംബുലന്‍സ് സേവനങ്ങള്‍
  • വിവിധ ഡെലിവറി സ്റ്റേഷനുകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും


ഡെലിവറി അസോസിയേറ്റുകള്‍ക്കായി ആമസോണ്‍ ഇന്ത്യ സുരക്ഷാ, വെല്‍നസ് സംരംഭങ്ങള്‍ ആരംഭിച്ചു. ഡയല്‍ 4242-ന്റെ പങ്കാളിത്തത്തോടെ ആംബുലന്‍സ് സേവനങ്ങളും ആറ് മാസത്തെ സമഗ്രമായ ആരോഗ്യ കാമ്പെയ്‌നും ആരംഭിച്ചു. ഇതിന്റെ പ്രയോജനം 50,000-ലധികം അസോസിയേറ്റുകള്‍ക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഡെലിവറി അസോസിയേറ്റ്സിന് കണ്ണ്, ദന്ത പരിശോധന ഉള്‍പ്പെടെയുള്ള സൗജന്യ ആരോഗ്യ പരിശോധനയും, ഡെലിവറി അസോസിയേറ്റ്സില്‍ അവരുടെ നിലവിലുള്ള സമഗ്രമായ ആരോഗ്യം, സ്ത്രീ ഡെലിവറി അസോസിയേറ്റുകള്‍ക്ക് പ്രസവ പരിരക്ഷ, ആക്സിഡന്റല്‍ കവറേജ് എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ഹെല്‍ത്ത് കാമ്പെയ്ന്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

'അടിയന്തര സമയങ്ങളില്‍ ഉടനടി വൈദ്യസഹായം നല്‍കേണ്ടതിന്റെ ആവശ്യകതയെ ഈ സേവനം അഭിസംബോധന ചെയ്യുന്നു. റോഡപകടത്തെ തുടര്‍ന്നുള്ള ആദ്യത്തെ കുറച്ച് നിര്‍ണായക മണിക്കൂറുകളില്‍ സമയോചിതമായ സഹായം ഉറപ്പാക്കുന്നു. കൂടാതെ ഡയല്‍ 4242-ന്റെ പാന്‍ ഇന്ത്യ നെറ്റ്വര്‍ക്കിലുടനീളം ഇത് ലഭ്യമാകും,' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

അടുത്ത ആറ് മാസത്തിനുള്ളില്‍, ആമസോണ്‍ സോണുകളിലുടനീളമുള്ള വിവിധ ഡെലിവറി സ്റ്റേഷനുകളില്‍ 50 ലധികം സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിനകം ആറ് ക്യാമ്പുകള്‍ മുംബൈ, പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നടത്തി. ഇത് ആയിരക്കണക്കിന് ഡെലിവറി അസോസിയേറ്റുകള്‍ക്ക് പ്രയോജനം ചെയ്തു, പ്രസ്താവനയില്‍ പറയുന്നു.