10 Oct 2023 12:19 PM
Summary
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്ന ആദ്യ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍
നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യ സെന്‍ (89) അന്തരിച്ചെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് അറിയിച്ച് മകള്‍ നന്ദന ദേബ് സെന്‍ രംഗത്തുവന്നു. പിടിഐ അടക്കമുള്ള ന്യൂസ് ഏജന്‍സികളും ദേശീയ തലത്തിലുള്ള നിരവധി മാധ്യമങ്ങളും സെന്‍ അന്തരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1933-ല്‍ ബംഗാളിലെ ശാന്തിനികേതനില്‍ ജനിച്ച സെന്‍ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ്. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്ന ആദ്യ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയാണ് സെന്‍. 1998-ലാണ് വെല്‍ഫെയര്‍ ഇക്കണോമിക്‌സിനുള്ള സംഭാവനയ്ക്ക് നൊബേല്‍ ലഭിച്ചത്.
1959-ല്‍ കേംബ്രിഡ്ജില്‍ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയിട്ടുണ്ട് സെന്‍.
പിന്നീട് കേംബ്രിഡ്ജിലും ഓക്‌സ്‌ഫോഡിലും അധ്യാപകനായി.