29 Feb 2024 10:10 AM
Summary
- ജോബ് വേക്കൻസി , ലിങ്കുകൾ, ഫോട്ടോസ് , ഡോക്യൂമെന്റുകൾ തുടങ്ങിയ രൂപത്തിലാണ് ഈ വ്യാജ വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്
- പിന്നീട് എപ്പോഴെങ്കിലും ഈ ഇൻഫോർമേഷനുകളിൽ ഏതെങ്കിലും ഒന്ന് നമുക്ക് പ്രേയോജനപ്പെടുത്തമെന്നു തോന്നുമ്പോൾ ആ വാർത്ത യാഥാർത്ഥതത്തിൽ ഉള്ളവ അന്നോ എന്ന് സംശയം ഉണ്ടാകും
- പിഐബി നമ്മൾ നൽകിയ വിവരങ്ങൾ പരിശോധിച്ച് ശേഷം ശരിയായ ഇൻഫർമേഷൻ ഇ-മെയിൽ വഴി നമുക്ക് തിരികെ നൽകും
നമ്മളിൽ പലരും പല വാർത്തകളും അറിയുന്നത് പല മീഡിയകളിൽ കൂടിയാണ്. പക്ഷെ അതൊക്കെ സത്യമാണോ എന്ന് നമ്മൾ ഒന്നുകൂടി ചിന്തിക്കാൻ നിൽക്കാറില്ല. കാരണം ആ വാർത്തകൾ കൊണ്ട് നമുക്ക് കിട്ടുന്നത് വെറും ഇൻഫർമേഷൻ ആയിരിക്കും. പിന്നീട് എപ്പോഴെങ്കിലും ഈ ഇൻഫോർമേഷനുകളിൽ ഏതെങ്കിലും ഒന്ന് നമുക്ക് പ്രേയോജനപ്പെടുത്തമെന്നു തോന്നുമ്പോൾ ആ വാർത്ത യാഥാർത്ഥതത്തിൽ ഉള്ളവ അന്നോ എന്ന് സംശയം ഉണ്ടാകും. അങ്ങനെ ഉള്ള അവസരങ്ങളിൽ പിഐബി ഫാക്ട് ചെക്ക് എന്ന വെബ്സൈറ്റ് മുഖാന്തരം ഈ വാർത്ത യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ സാധിക്കും.പിഐബി ഫാക്ട് ചെക്ക് എന്ന വെബ്സൈറ്റ് ഉപയോഗപ്പെടുത്തുവാൻ വേണ്ടി സ്വന്തമായൊരു ഇ-മെയിൽ ഐഡി വേണം. ജോബ് വേക്കൻസി , ലിങ്കുകൾ, ഫോട്ടോസ് , ഡോക്യൂമെന്റുകൾ തുടങ്ങിയ രൂപത്തിലാണ് ഈ വ്യാജ വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്
വാജ്യ വാർത്ത തിരിച്ചറിയാൻ
വ്യാജ വാർത്തകൾ തിരിച്ചറിയുന്നതിന് ആദ്യം പിഐബി ഫാക്ട് ചെക്ക് പോർട്ടൽ എന്ന വെബ്സൈറ്റ് തുറക്കുക. അതിനുശേഷസം നിങ്ങൾക്ക് അനുയോജ്യമായ ഭാഷ തെരഞ്ഞെടുക്കുക. പിന്നീട് ഇ-മെയിൽ ഐഡി നൽകുക, ക്യാപ്ച നൽകുക. ശേഷം സബ്മിറ്റ് ബട്ടൺ അമർത്തുക. ഒടിപിക്കായി നിങ്ങൾ വെബ്‌സൈറ്റിൽ കൊടുത്ത ഇ-മെയിൽ തുറന്നു നോക്കുക. തുടർന്ന് ഒടിപി നൽകുക. പേര്, മേൽവിലാസം, അടക്കമുള്ള വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കുക വ്യാജ വാർത്തയാണോ എന്ന് പരിശോധിക്കേണ്ട ലിങ്കോ മറ്റു വിവരങ്ങളോ നിങ്ങൾ ഈ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുക. പിന്നീട് പിഐബി നമ്മൾ നൽകിയ വിവരങ്ങൾ പരിശോധിച്ച് ശേഷം ശരിയായ ഇൻഫർമേഷൻ ഇ-മെയിൽ വഴി നമുക്ക് തിരികെ നൽകും