7 Oct 2024 3:16 PM GMT
ഭൂമി ഇടപാടും നികുതിയും രേഖകളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇനി ഒറ്റ വെബ്സൈറ്റ് വഴി. ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടലായ ‘ഐലിംസ്’ വഴി ഇനി ഈ സേവനങ്ങൾ ലഭ്യമാവും.
രജിസ്ട്രേഷൻ, റവന്യു, സർവേ എന്നീ മൂന്നുവകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടലായ ‘ഐലിംസ്’ (ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) ഈ മാസം പ്രഖ്യാപിക്കും. ഭൂമിയുമായി ബന്ധപ്പെട്ട വ്യത്യസ്ത വകുപ്പുകളുടെ സേവനം ഒറ്റ വെബ് പോർട്ടലിൽ ലഭ്യമാക്കുകയാണ്.
പോക്കുവരവ് ചെയ്യാനും കൈവശാവകാശ സർട്ടിഫിക്കറ്റ് നേടാനുമെല്ലാം ഈ പോർട്ടൽ വഴി സാധിക്കും. പോക്കുവരവിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. തർക്കങ്ങളോ വ്യവഹാരങ്ങളോ ഇല്ലാത്ത ഭൂമി സംബന്ധിച്ച ആധികാരികരേഖകൾക്ക് പല ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഈ പോർട്ടൽ നിലവിൽ വരുന്നതോടെ മാറും.