31 Aug 2023 3:09 PM IST
Summary
- ലക്ഷം വനിതാ സംരംഭങ്ങളെ ഷീ ലീഡ്‌സ് ഭാരത് ഉദ്യം സഹായിക്കും
- തുടക്കത്തില്‍ രാജസ്ഥാനിലും യുപിയിലും സഹായം
- ഫ്രോണ്ടിയര്‍ മാര്‍ക്കറ്റിന്‍റും മേരി സഹേലി പ്ലാറ്റ്‌ഫോമും സഹകരിക്കും
എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക്, മാസ്റ്റര്‍കാര്‍ഡ് സെന്റര്‍, ഫ്രോണ്ടിയര്‍ മാര്‍ക്കറ്റ്‌സ് എന്നിവ സംയുക്തമായി സ്ഥാപിച്ചിരിക്കുന്ന ഷീ ലീഡ്‌സ് ഭാരത് ഉദ്യം രാജ്യത്തെ സ്ത്രീകളുടെ ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഷീ ലീഡ്സിന്‍റെ ലക്ഷ്യം.
സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും ഒരു ലക്ഷം ചെറുകിട ബിസിനസുകളുടെ വളര്‍ച്ചക്ക് ആവശ്യമായ പിന്തുണ നല്‍കുക എന്നതാണ് ഷീ ലീഡ്സ് തുടക്കത്തില്‍ ഉദ്ദേശിക്കുന്നത്. വനിത സംരംഭകര്‍ക്ക് പഠനത്തിനും വരുമാനത്തിനും അവസരങ്ങള്‍ നല്‍കുന്നതിന് ഫ്രോണ്ടിയര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥതയിലുള്ള മേരി സഹേലി പ്ലാറ്റ്‌ഫോമിനെ ഈ സംരംഭം പ്രയോജനപ്പെടുത്തും. കൂടാതെ ഈ വനിത സംരംഭകരില്‍ 10000 പേരുടെ ഒരു ഉപവിഭാഗം എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് ബിസിനസ് കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിച്ച് അവരുടെ ബിസിനസ് വിപുലീകരിക്കാന്‍ സഹായിക്കും.
ഗ്രാമീണ വനിത സംരംഭകരെ ശക്തീകരിക്കുന്നതിനു എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് പ്രതിബദ്ധമാണെന്ന് എം ഡിയും സി ഇ ഒ യുമായ നുബ്രത ബിശ്വാസ് പറഞ്ഞു. സ്ത്രീകളെ ബിസിനസ് കറസ്‌പോണ്ടന്റുമാരായും അദ്ദേഹം സ്വാഗതം ചെയ്തു. ബാങ്കിംഗ്, ധമകാര്യ സേവനങ്ങള്‍ ഗ്രാമപ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നതില്‍ എയര്‍ടെല്‍ പേ പേയ്‌മെന്റ് ബാങ്ക് വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്ത് പറഞ്ഞു
ഇന്ത്യയില്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ചെറുകിട ബിസിനസുകളുടെ വളര്‍ച്ച സാധ്യത ഇല്ലാതാക്കുന്ന നിരവധി വെല്ലുവിളികള്‍ പലപ്പോഴും ഉയർന്നുവരാറുണ്ട്. പ്രത്യേകിച്ചു ധനസഹായത്തിന്‍റെ കാര്യത്തില്‍. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മൊത്തം എംഎസ്എംഇ യുടെ 20 ശതമാനം വരുന്നുണ്ടെങ്കിലും പൊതുമേഖല ബാങ്കുകള്‍ നല്‍കുന്ന മൊത്തം ധന സഹായത്തിന്റെ 5 ശതമാനം മാത്രമാണ് സ്ത്രീ സംരംഭകര്‍ക്കു ലഭിക്കുന്നത്. ഇന്ത്യയിലെ വനിതാ സംരംഭകര്‍ക്ക് ഡിജിറ്റല്‍ ടൂളുകളിലുള്ള പരിശീലനത്തിനു പരിമിതമായ അവസരം മാത്രമേ ലഭിക്കുന്നുള്ളു. ഇത് സ്ത്രീ സംരംഭകരുടെ ബിസിനസ് വിപുലീകരിക്കുന്നതിനെ ബാധിക്കുന്നു.
ശരിയായ പിന്തുണ ലഭിക്കുകയാണെങ്കില്‍ വനിതാ സംരംഭകര്‍ അവരുടെ കുടുംബത്തിനും വനിതാ സംരംഭകരുടെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും സമൂഹത്തിനും കാര്യമായ സംഭാവന നല്‍കാന്‍ കഴിയുന്നവരാണ്. ഇവയെല്ലാം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകങ്ങളാണ് .
ബാങ്കിംഗ്, ധനകാര്യ സേവനം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലയിലെ സ്വകാര്യമേഖല സ്ഥാപനങ്ങള്‍, സാമൂഹ്യ സംരംഭകര്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ എന്നിവയെ സംയോജിപ്പിക്കാന്‍ ഷി ലീഡ്‌സ് ഭാരത് ഉദ്യം പരിപാടി ലക്ഷ്യമിടുന്നു.
സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ചെറുകിട ബിസിനസുകളെ അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പ്രാപ്തരാക്കുന്ന ഡിജിറ്റല്‍ ഫസ്റ്റ് മോഡല്‍ പ്രദര്‍ശിപ്പിക്കാനാണ് ഈ സംരംഭം ശ്രമിക്കുന്നത്. ഈ പരിപാടി നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം ഫ്രോണ്ടിയർ മാര്‍ക്കറ്റിനായിരിക്കും. എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കിന്റെ പങ്കാളിത്തത്തോടെ ഫ്രോണ്ടിയർ മാര്‍ക്കറ്റ് യോഗ്യരായ സ്ത്രീകളുടെ ഉടമസ്ഥതയില്‍ ഉള്ള ചെറുകിട ബിസിനസുകളെ ഉള്‍പ്പെടുത്തും. ഉല്‍പ്പന്ന അവബോധം വര്‍ധിപ്പിക്കാനും ലീഡുകള്‍ സൃഷ്ടിക്കുന്നത് വര്‍ധിപ്പിക്കാനും സഹേലി നെറ്റ് വർക്കിനേയും പ്ലാറ്റ്‌ഫോമിനെയും പ്രയോജനപ്പെടുത്തും. മാസ്റ്റര്‍കാര്‍ഡ് ഇമ്പാക്ട് ഫണ്ട് ഈ പരിപാടിക്ക് ആവശ്യമായ തുക ലഭ്യമാക്കും.