image

22 March 2025 6:07 AM

News

കൊച്ചി ഇൻഫോപാർക്കിൽ ഡിജിറ്റല്‍ ഇന്നൊവേഷന്‍ സെന്ററുമായി എയര്‍ ഇന്ത്യ

MyFin Desk

air indias digital innovation center launched at kochi infopark
X

കേരളത്തിന്‍റെ ഐടി മുന്നേറ്റത്തിന് കരുത്തുപകർന്നു കൊണ്ട് കൊച്ചി ഇൻഫോപാർക്ക് ഫേസ് 2-ൽ എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. തെക്കേ ഇന്ത്യയിലെ എയർ ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ ഇന്നൊവേഷൻ സെന്ററാണ് ഇൻഫോപാർക്കിലെ കാസ്പിയൻ ടെക് പാർക്സിൽ ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്.

2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നാളിതുവരെ 39,200 തൊഴിലവസരങ്ങളുടെയും ഐടി സ്പേസിൽ 49.09 ലക്ഷം ചതുരശ്ര അടിയുടെയും 295 കമ്പനികളുടെയും ഐടി നിക്ഷേപത്തില്‍ 2,975.4 കോടി രൂപയുടെയും വർദ്ധനവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിന്‍റെ ഐടി മുന്നേറ്റത്തിന് കരുത്തുപകർന്നു കൊണ്ട് കൊച്ചി ഇൻഫോപാർക്ക് ഫേസ് 2-ൽ എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. തെക്കേ ഇന്ത്യയിലെ എയർ ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ ഇന്നൊവേഷൻ സെന്ററാണ് ഇൻഫോപാർക്കിലെ കാസ്പിയൻ ടെക് പാർക്സിൽ ആരംഭിച്ചിരിക്കുന്നത്. എഐ സാങ്കേതികവിദ്യയിലൂടെയും മറ്റ് ഡാറ്റ പ്രോസസിങ് സംവിധാനങ്ങളിലൂടെയും നൂതനമായ ഡിജിറ്റൽ ഉപഭോക്തൃ സേവനങ്ങൾ വികസിപ്പിച്ചെടുക്കാനാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇതുപോലുള്ള പ്രമുഖ ബഹുരാഷ്ട്ര ഐടി കമ്പനികളുടെയും ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെയും ഒരു വലിയ നിര ഇക്കഴിഞ്ഞ കാലയളവിൽ ഇൻഫോപാർക്കിൽ പ്രവർത്തനമാരംഭിച്ചിരുന്നു. ഇരുപതാം വാർഷികമാഘോഷിക്കുന്ന ഇൻഫോപാർക്കിൽ അഭൂതപൂർവമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നാളിതുവരെ 39,200 തൊഴിലവസരങ്ങളുടെയും ഐടി സ്പേസിൽ 49.09 ലക്ഷം ചതുരശ്ര അടിയുടെയും 295 കമ്പനികളുടെയും ഐടി നിക്ഷേപത്തില്‍ 2,975.4 കോടി രൂപയുടെയും വർദ്ധനവുണ്ടായിട്ടുണ്ട്. നമ്മുടെ നാടിന്റെ ഐടി മേഖലയെ കൂടുതൽ മികവുറ്റ നേട്ടങ്ങളിലേക്കുയർത്തുന്ന ചാലകശക്തിയായി എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ മാറും.