image

22 Nov 2023 12:11 PM IST

News

എയർ ഇന്ത്യ എക്സ്പ്രസ്സ് ഇനിയും തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കു൦ പറക്കും

MyFin Desk

air india express will still fly from thiruvananthapuram to kannur
X

തിരുവന്തപുരം വിമാനത്താവളത്തിൽ നിന്നും ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്.

ബെംഗളൂരു, കണ്ണൂർ, ചെന്നെ എന്നിവിടങ്ങലിലേക്ക് നേരിട്ടും ബെംഗളൂരു വഴി മംഗലാപുരത്തേക്കുമാണ് പുതിയ സർവീസുകൾ. പ്രതിദിനം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ട് ബെംഗളൂരു സർവീസുകളാണ് ആരംഭിക്കുന്നത് ഒന്ന് രാവിലെ 7.20-നെത്തി 7.50-ന് പുറപ്പെടും,മറ്റൊന്ന് 11.25-ന് എത്തി 11.55ന് പുറപ്പെടും.

കണ്ണൂരിലേക്കുള്ള സർവീസുകൾ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 7 മണിക്ക് തിരുവനന്തപുരത്ത് എത്തി 7.30 ന് മടങ്ങും .

ചെന്നൈയിലേക്കുള്ള സർവീസുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 1.55-ന് എത്തി രാത്രി 11.55-ന് മടങ്ങു. മംഗലാപുരത്ത് നിന്ന് 8.15 ന് വിമാനം പുറപ്പെടും. 11.25ന് തിരുവനന്തപുരത്ത് എത്തും. ബെംഗളൂരു വഴി. മടക്ക വിമാനം തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.50ന് പുറപ്പെട്ട് 12.10ന് മംഗലാപുരത്തെത്തും.

എല്ലാ സർവീസുകളും ചാക്കയിലെ അന്താരാഷ്‌ട്ര ടെർമിനലിൽ (ടി2) നിന്നായിരിക്കും പ്രവർത്തിക്കുക