image

1 May 2023 1:15 PM IST

News

5 വര്‍ഷത്തേക്ക് ഇന്ത്യന്‍ തൊഴില്‍ വിപണിയെ നയിക്കുക എഐ: ഡബ്ല്യൂഇഎഫ്

MyFin Desk

ai to lead Indian job market for 5 years wef
X

Summary

  • ഇന്ത്യൻ തൊഴിൽ വിപണിയില്‍ പ്രതീക്ഷിക്കുന്നത് 22% മാറ്റം
  • ആഗോള ഡാറ്റാസെറ്റ് തൊഴിലുകളില്‍ 2% ഇടിവുണ്ടാകും
  • ഇഎസ്‍ജി ഇന്ത്യന്‍ തൊഴില്‍ വളര്‍ച്ചയെ നയിക്കും



AI, മെഷീൻ ലേണിംഗ്, ഡാറ്റാ സെഗ്‌മെന്റുകൾ എന്നിവയിൽ നിന്ന് പുതിയ തൊഴിലുകള്‍ ഉയർന്നുവരുമെന്നും പലമേഖലകളിലും തൊഴില്‍ നഷ്ടമുണ്ടാകുമെന്നും ലോക സാമ്പത്തിക ഫോറത്തിന്‍റെ റിപ്പോര്‍ട്ട് (ഡബ്ല്യൂഇഎഫ്). അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ തൊഴിൽ വിപണിയില്‍ 22% മാറ്റങ്ങളുണ്ടാകുമെന്നാണ് ഇന്ന് ഡബ്ല്യുഇഎഫ് പുറത്തിറക്കിയ പഠനം വ്യക്തമാക്കുന്നത്.

ആഗോളതലത്തിൽ, തൊഴിൽ വിപണിയിലെ മാറ്റം 23 ശതമാനമായി കണക്കാക്കപ്പെടുന്നു, 2027 ഓടെ ലോകവ്യാപരമായി 69 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും 83 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും ഫ്യൂച്ചർ ഓഫ് ജോബ്സ് എന്ന പേരില്‍ പുറത്തിറങ്ങിയ റിപ്പോർട്ടിൽ പറയുന്നു. “ഏതാണ്ട് നാലിലൊന്ന് ജോലികൾ (23 ശതമാനം) അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, 10.2 ശതമാനം വളർച്ചയിലൂടെയും 12.3 ശതമാനം ഇടിവിലൂടെയും മാറ്റങ്ങളിലൂടെ കടന്നുപോകുമെന്ന് വിലയിരുത്തുന്നു പ്രതീക്ഷിക്കുന്നു,” റിപ്പോർട്ടില്‍ വിശദീകരിക്കുന്നു.

റിപ്പോർട്ടിനായി 803 കമ്പനികളുടെ കണക്കുകളാണ് പരിശോധിച്ചത്. ഡാറ്റാസെറ്റ് മേഖലയിലെ 673 മില്യണ്‍ തൊഴിലുകളില്‍ 14 മില്യണ്‍ തൊഴിലവസരങ്ങൾ അല്ലെങ്കിൽ നിലവിലുള്ളതിന്റെ 2 ശതമാനം കുറയുമെന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യന്‍ തൊഴില്‍ വിപണിയുടെ ചലനങ്ങള്‍

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇഎസ്‍ജി (പരിസ്ഥിതി, സാമൂഹികം, ഭരണനിര്‍വഹണം) മാനദണ്ഡങ്ങളുടെ വിപുലമായ പ്രയോഗങ്ങൾ തൊഴിൽ വളർച്ചയ്ക്ക് കാരണമാകുമെന്ന് 61 ശതമാനം കമ്പനികള്‍ കരുതുന്നു, പുതിയ സാങ്കേതികവിദ്യകളുടെ വർദ്ധന (59 ശതമാനം), ഡിജിറ്റൽ ആക്‌സസ് വിപുലീകരിക്കൽ (55 ശതമാനം) എന്നിവയാണ് രാജ്യത്ത് തൊഴില്‍ വളര്‍ച്ചയെ നയിക്കുന്ന മറ്റ് മുഖ്യ ഘടകങ്ങള്‍.

ഇന്ത്യയിലെ വ്യവസായ പരിവർത്തനത്തില്‍ എഐ, മെഷീൻ ലേണിംഗ് സ്പെഷ്യലിസ്റ്റുകൾ, ഡാറ്റാ അനലിസ്റ്റുകൾ, സയന്‍റിസ്റ്റുകള്‍ എന്നിവര്‍ പ്രധാന പങ്കുവഹിക്കും. എണ്ണ, വാതക മേഖലയിലെ പരിസ്ഥിതി സൗഹൃദ തൊഴിലവസരങ്ങളുടെ സാധ്യതയില്‍ ഇന്ത്യ, യുഎസ്, ഫിൻലൻഡ് എന്നിവ ഒന്നാം സ്ഥാനത്താണ്. മറുവശത്ത്, സാമൂഹികേതര ജോലികളെ അപേക്ഷിച്ച് സാമൂഹിക ജോലികളിൽ തൊഴിൽ വളർച്ച മന്ദഗതിയിലായ ഏഴ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു.

ഗ്രീൻ ട്രാൻസിഷൻ, ഇഎസ്‌ജി മാനദണ്ഡങ്ങൾ, വിതരണ ശൃംഖലകളുടെ പ്രാദേശികവൽക്കരണം എന്നിവയുൾപ്പെടെയുള്ള സൂക്ഷ്മ ഘടകങ്ങള്‍ ആഗോളതലത്തിൽ തൊഴിൽ വളർച്ചയെ നയിക്കുന്നു. ഉയർന്ന പണപ്പെരുപ്പം, മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, വിതരണ ക്ഷാമം എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക വെല്ലുവിളികൾ തൊഴില്‍ വളര്‍ച്ചയ്ക്ക് ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.