4 Sept 2024 7:45 AM
Summary
സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ ലഭിച്ച ആനുകൂല്യങ്ങൾ റദ്ദാക്കും
റവന്യു വകുപ്പിൽ നിന്നു വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണമെന്ന് ഉത്തരവിറക്കി സർക്കാർ. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ ഇനി സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്യണം. സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ, വരുമാന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആനുകൂല്യങ്ങൾ റദ്ദാക്കും. ഇക്കാര്യങ്ങളെക്കുറിച്ചും ഇതു സംബന്ധിച്ച നിയമനടപടികളെക്കുറിച്ചും അറിവും ബോധ്യവും ഉണ്ടെന്നും ഈ സംഭവത്തിൽ സർക്കാരിനു വന്നിട്ടുള്ള നഷ്ടങ്ങൾ അപേക്ഷകനിൽ നിന്ന് ഈടാക്കുമെന്നു മനസ്സിലാക്കുന്നുവെന്നും രേഖപ്പെടുത്തുന്ന സത്യവാങ്മൂലം അപേക്ഷകൻ സാക്ഷ്യപ്പെടുത്തണം.
കൃത്യമായ വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയുന്നത് സർക്കാർ– പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മാത്രമാണെന്നും സർക്കാർ ഇതര മേഖലയിൽ ജോലി ചെയ്യുന്നവർ കൃത്യമായ വരുമാനം ബോധ്യപ്പെടുത്താതെയാണു സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതെന്നും ലാൻഡ് റവന്യു കമ്മിഷണർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ്.