21 April 2024 12:39 PM IST
Summary
- 25 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബിൽ ഇടം നേടിയത്
- പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ആടുജീവിതം 150 കോടി ക്ലബിൽ. 25 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബിൽ ഇടം നേടിയത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
'ആടുജീവിതം പുതിയ ഉയരങ്ങൾ കീഴടക്കുന്നു! ലോകമെമ്പാടും തരംഗങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി!,' എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ബ്ലെസി സംവിധാനം ചെയ്ത സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.
വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.