image

23 March 2024 8:13 AM GMT

News

ഭവന വായ്പയ്ക്ക് മാത്രമായി ഉപസ്ഥാപനവുമായി ആദിത്യ ബിര്‍ള ഹൗസിംഗ് ഫിനാന്‍സ്

MyFin Desk

ഭവന വായ്പയ്ക്ക് മാത്രമായി ഉപസ്ഥാപനവുമായി ആദിത്യ ബിര്‍ള ഹൗസിംഗ് ഫിനാന്‍സ്
X

Summary

  • തടസ്സങ്ങളില്ലാത്ത ഹോം ലോണ്‍, തത്സമയ അപ്ഡേറ്റുകള്‍, സീറോ ഡൗണ്‍ടൈം എന്നിവ ലക്ഷ്യം
  • പ്ലാറ്റ്ഫോമിലൂടെ പ്രോസ്‌പെക്റ്റിംഗ് മുതല്‍ വിതരണം വരെയുള്ള മുഴുവന്‍ വായ്പാ പ്രക്രിയയും ഡിജിറ്റൈസ് ചെയ്യും
  • തടസ്സങ്ങളില്ലാത്ത ഡിജിറ്റല്‍ ഇന്റര്‍ഫേസ് ഉപയോഗിച്ച് എബിഎച്ച്എഫ്എല്‍-ഫിന്‍വേഴ്‌സ് ഒരു സമഗ്ര ഡിജിറ്റല്‍ ആവാസവ്യവസ്ഥയായി പ്രവര്‍ത്തിക്കും


എബിഎച്ച്എഫ്എല്‍- ഫിന്‍വേഴ്സ് എന്ന ഏകീകൃത ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോം ആരംഭിച്ചതായി പ്രഖ്യാപിച്ച് ആദിത്യ ബിര്‍ള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്. പ്ലാറ്റ്ഫോമിലൂടെ പ്രോസ്‌പെക്റ്റിംഗ് മുതല്‍ വിതരണം വരെയുള്ള മുഴുവന്‍ വായ്പാ പ്രക്രിയയും ഡിജിറ്റൈസ് ചെയ്യും. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ ലോണ്‍ അപേക്ഷയുടെ വേഗത്തിലാക്കാനും, കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും തത്സമയ അപ്ഡേറ്റുകള്‍ നല്‍കാനും ഇത് വഴി സാധ്യമാക്കും.

ഭവന വായ്പാ യാത്രയില്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാന്‍ എബിഎച്ച്എഫ്എല്‍ ഉപഭോക്താക്കളുമായും പങ്കാളികളുമായും വിപുലമായ ഗവേഷണം നടത്തി. തടസ്സങ്ങളില്ലാത്ത ഡിജിറ്റല്‍ ഇന്റര്‍ഫേസ് ഉപയോഗിച്ച് എബിഎച്ച്എഫ്എല്‍-ഫിന്‍വേഴ്‌സ് ഒരു സമഗ്ര ഡിജിറ്റല്‍ ആവാസവ്യവസ്ഥയായി പ്രവര്‍ത്തിക്കും.

ഉപഭോക്താക്കളെയും പങ്കാളികളെയും ജീവനക്കാരെയും വെണ്ടര്‍മാരെയും ഒരു പൊതു പ്ലാറ്റ്ഫോമില്‍ ബന്ധിപ്പിച്ചു കൊണ്ട് ഉപഭോക്തൃ സംതൃപ്തിയിലും സൗകര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതി. എബിഎച്ച്എഫ്എല്‍- ഫിന്‍വേഴ്സിലൂടെ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

തത്സമയ അപ്ഡേറ്റുകള്‍, തടസ്സങ്ങളില്ലാത്ത നാവിഗേഷന്‍, പൂര്‍ണ്ണമായും കടലാസ് രഹിത അനുഭവം എന്നിവ പ്രാപ്തമാക്കുന്ന ഹോം ലോണ്‍ ട്രാക്കിംഗ് ഫീച്ചറും ഉള്‍പ്പെടുത്തും. എബിഎച്ച്എഫ്എല്ഡ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ചാണ് ഫിന്‍വേഴ്സ് നിര്‍മ്മിച്ചിരിക്കുന്നത്. ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, ഉടന്‍ തന്നെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമാകും.