image

6 Sept 2023 10:23 AM

News

2023 ലെ ഗ്ലോബല്‍ ഫിന്‍ടെക് പുരസ്‌കാരം അദീബ് അഹമ്മദിന്

MyFin Desk

2023 global fintech award to adeeb ahmed
X

Summary

  • ഗ്ലോബല്‍ ഫിന്‍ടെക്കിന്റെ ലീഡിംഗ് ഫിന്‍ടെക് പേഴ്‌സണാലിറ്റി പുരസ്‌കാര (ജിസിസി) മാണ് അദീബ് അഹമ്മദിന് ലഭിച്ചത്.
  • മിഡില്‍ ഈസ്റ്റ്, ഏഷ്യ പസഫിക്, ജിസിസി മേഖലളില്‍ ഉള്‍പ്പെടെ പത്തോളം രാജ്യങ്ങളിലായി 300 ഓളം ശാഖകളിലൂടെയാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് സാമ്പത്തിക വിനിമയവും ഡിജിറ്റല്‍ പണമിടപാട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്നത്.


കൊച്ചി: 2023 ലെ ആഗോള ഫിന്‍ടെക് പുരസ്‌കാരം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എംഡി അദീബ് അഹമ്മദിന്. ഗ്ലോബല്‍ ഫിന്‍ടെക്കിന്റെ ലീഡിംഗ് ഫിന്‍ടെക് പേഴ്‌സണാലിറ്റി പുരസ്‌കാര (ജിസിസി) മാണ് അദീബ് അഹമ്മദിന് ലഭിച്ചത്. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമായി സാമ്പത്തിക സേവന രംഗത്ത് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. വണ്‍ 97 പ്രസിഡന്റും സിഒഒയുമായ ബവേഷ് ഗുപ്ത ഫിന്‍ടെക് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനും വോള്‍ട്ട് ഫൗണ്ടറും സിഇഒയുമായ ടോം ഗ്രീന്‍വുഡ് ലീഡിംഗ് ഫിന്‍ടെക് പേഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍ യൂറോപ്പ്, സെറോദ സിടിഒ കൈലാസ് നാഥ് ഫിന്‍ടെക് സിടിഒ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനും അര്‍ഹരായി.

മിഡില്‍ ഈസ്റ്റ്, ഏഷ്യ പസഫിക്, ജിസിസി മേഖലളില്‍ ഉള്‍പ്പെടെ പത്തോളം രാജ്യങ്ങളിലായി 300 ഓളം ശാഖകളിലൂടെയാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് സാമ്പത്തിക വിനിമയവും ഡിജിറ്റല്‍ പണമിടപാട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്നത്. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ എം2പി ഫിന്‍ടെക് പ്രസിഡന്റ് അഭിഷേക് അരുണ്‍ അദീബ് അഹമ്മദിന് പുരസ്‌കാരം സമ്മാനിച്ചു. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊള്‍നട്ടി സന്നിഹിതയായിരുന്നു. ലീഡിംഗ് ഫിന്‍ടെക് പേഴ്‌സണാലിറ്റി പുരസ്‌കാരം നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും. ആഗോള തലത്തില്‍ തന്നെ ജിസിസി പേയ്‌മെന്റ് സിസ്റ്റം അതിവേഗം വികസിച്ച് കൊണ്ടിരിക്കുകയാണ്. ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റുകളില്‍ വിപ്ലവം സൃഷ്ടിക്കാനായത് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ടീമിന്റെ കൂട്ടായ ശ്രമങ്ങളുടെ തെളിവാണെന്നും അദീബ് അഹമ്മദ് പറഞ്ഞു.