6 Nov 2023 4:51 PM IST
Summary
അദാനി പോര്‍ട്‌സിന്റെ സെപ്റ്റംബര്‍ ഫലം നവംബര്‍ 9ന് പ്രഖ്യാപിക്കും
അദാനി പോര്‍ട്‌സിന്റെ ഓഹരി ഇന്ന് (നവംബര്‍ 6) നേട്ടത്തോടെ വ്യാപാരം ക്ലോസ് ചെയ്തു. എന്‍എസ്ഇയില്‍ 0.83 ശതമാനം ഉയര്‍ന്ന് 802 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ഒക്ടോബറില്‍ കാര്‍ഗോ കൈകാര്യം ചെയ്തതില്‍ 48 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചിരുന്നു അദാനി പോര്‍ട്‌സ്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് (നവംബര്‍ 6) അദാനി പോര്‍ട്‌സ് ഓഹരി മുന്നേറിയതും നേട്ടത്തില്‍ ക്ലോസ് ചെയ്തതും.
അദാനി പോര്‍ട്‌സിന്റെ ഉടമസ്ഥതയിലുള്ള മുദ്ര പോര്‍ട്ട് ഒക്ടോബറില്‍ 16 മില്യന്‍ മെട്രിക് ടണ്‍ (എംഎംടി) ചരക്ക് കൈകാര്യം ചെയ്ത് റെക്കോര്‍ഡ് നേട്ടം കൈവരിക്കുകയും ചെയ്തു.
അദാനി പോര്‍ട്‌സിന്റെ സെപ്റ്റംബര്‍ പാദഫലം നവംബര്‍ 9ന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.