9 Sep 2023 6:02 AM GMT
Summary
- ഇരു കമ്പനികള്‍ക്കും 50 ശതമാനം ഓഹരി പങ്കാളിത്തമാണ് സംയുക്ത സംരഭത്തിലുള്ളത്.
ഡെല്‍ഹി: ഹരിത ഹൈഡ്രജന്‍, ഹരിത അമോണിയ എന്നിവയുടെ വിപണനത്തിന് അദാനി ഗ്രൂപ്പ് ജപ്പാനീസ് ട്രേഡിംഗ് കമ്പനിയായ കോവാ ഗ്രൂപ്പുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നു. അദാനി എന്റര്‍പ്രൈസസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അദാനി ഗ്ലോബല്‍ സിംഗപ്പൂരില്‍ വെച്ച് സെപ്റ്റംബര്‍ എട്ടിന് കോവ ഹോള്‍ഡിംഗ്‌സുമായി കരാറില്‍ ഒപ്പുവെച്ചുവെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.
ഇരു കമ്പനികള്‍ക്കും 50 ശതമാനം ഓഹരി പങ്കാളിത്തമാണ് സംയുക്ത സംരഭത്തിലുള്ളത്. അദാനി ഗ്രൂപ്പ് വെള്ളത്തില്‍ നിന്നും ഹരിത അമോണിയയും ഹരിത ഹൈഡ്രജനും ഉത്പാദിപ്പിക്കാന്‍ കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഉത്പാദിപ്പിക്കുന്ന ഹരിത അമോണിയ, ഹരിത ഹൈഡ്രജന്‍ എന്നിവയും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെയും വിപണനത്തിനായി സംയുക്ത സംരംഭം സിംഗപ്പൂരില്‍ ഒരു സംയുക്ത കമ്പനി ആരംഭിക്കുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകളും കരാറില്‍ പറയുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.