6 Nov 2023 4:57 AM GMT
Summary
- അദാനി വില്‍മറിന്റെ ഓഹരി നവംബര്‍ 4 ന് വിപണിയില്‍ വ്യാപാരം ക്ലോസ് ചെയ്തത് 317.45 രൂപയിലാണ്
- ഓഹരി വില്‍പ്പനയിലൂടെ 250-300 കോടി ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യം
- സെപ്റ്റംബര്‍ പാദത്തില്‍ അദാനി വില്‍മര്‍ കമ്പനി 131 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്
സിംഗപ്പൂര്‍ ആസ്ഥാനമായ വില്‍മര്‍ ഇന്റര്‍നാഷണലുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്നും അദാനി ഗ്രൂപ്പ് പിന്മാറുമെന്ന് റിപ്പോര്‍ട്ട്.
മള്‍ട്ടിനാഷണല്‍ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയാണ് വില്‍മര്‍. ഇരു കമ്പനികളും ചേര്‍ന്നുള്ള അദാനി വില്‍മര്‍ ലിമിറ്റഡില്‍ അദാനി ഗ്രൂപ്പിനുള്ളത് 43.97 ശതമാനം ഓഹരികളാണ്. ഇതാണ് അദാനി ഗ്രൂപ്പ് വില്‍ക്കാനൊരുങ്ങുന്നത്. വില്‍മര്‍ ഗ്രൂപ്പിനുള്ളതും 43.97 ശതമാനം ഓഹരികളാണ്.
ഓഹരി വില്‍പ്പനയിലൂടെ 250-300 കോടി ഡോളര്‍ സമാഹരിക്കാനാകുമെന്നാണ് അദാനി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.
2023-24 സാമ്പത്തികവര്‍ഷത്തില്‍ സെപ്റ്റംബര്‍ പാദത്തില്‍ അദാനി വില്‍മര്‍ കമ്പനി 131 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷം മുന്‍പ് ഇതേ കാലയളവില്‍ കമ്പനി 49 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണ് ഇപ്രാവിശ്യം നഷ്ടമുണ്ടാക്കിയത്.
അദാനി വില്‍മറിന്റെ ഓഹരി വില ഈ വര്‍ഷം മെയ് മാസം പകുതിയില്‍ 488 രൂപയായിരുന്നു. നവംബര്‍ 4 ന് ഓഹരി വിപണിയില്‍ വ്യാപാരം ക്ലോസ് ചെയ്തത് 317.45 രൂപയിലാണ്.