22 Feb 2023 8:53 AM GMT
Summary
ബിസിസിനസ്സ് പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നുമാണ് ഇപ്പോൾ ഭാഗികമായി ബാധ്യതകൾ തിരിച്ചടച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക്ക് സോൺ മാർച്ചിൽ കാലാവധി പൂർത്തിയാകുന്ന വായ്പയിൽ 1500 കോടി രൂപയും തിരിച്ചടച്ചു. കൂടാതെ 1,000 കോടി രൂപ ഉടൻ തിരിച്ചടക്കുമെന്ന് കമ്പനി അറിയിച്ചു.
എസ്ബിഐ മ്യൂച്ചൽ ഫണ്ടിൽ നിന്നുമെടുത്ത 1,000 കോടി രൂപയുടെ ബാധ്യതയും, ആദിത്യ ബിർള സൺ ലൈഫിൽ നിന്നുമെടുത്ത ബാധ്യതയിൽ 500 കോടി രൂപയുമാണ് തിരിച്ചടച്ചത്.
ബിസിസിനസ്സ് പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നുമാണ് ഇപ്പോൾ ഭാഗികമായി ബാധ്യതകൾ തിരിച്ചടച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
എസ്ബിഐ മ്യൂച്ചൽ ഫണ്ടിൽ 1,000 കോടി രൂപയുടെ ബാധ്യതയാണ് ഗ്രൂപ്പിനുണ്ടായിരുന്നത്. അത് പൂർണമായും തിരിച്ചടച്ചുവെന്നും, അദാനി ഗ്രൂപ്പുമായി മറ്റു ബാധ്യതകൾ ഇല്ലായെന്നും എസ്ബിഐ മ്യൂച്ചൽ ഫണ്ടിന്റെ ഉദ്യോഗസ്ഥർ അറിയിച്ചു.