image

25 Sep 2024 12:06 PM GMT

News

വ്യോമയാന, പ്രതിരോധ മേഖലകളില്‍ ബൊംബാര്‍ഡിയറുമായി സഹകരിക്കാന്‍ അദാനി

MyFin Desk

വ്യോമയാന, പ്രതിരോധ മേഖലകളില്‍   ബൊംബാര്‍ഡിയറുമായി സഹകരിക്കാന്‍ അദാനി
X

Summary

  • ബൊംബാര്‍ഡിയര്‍ സിഇഒ എറിക് മാര്‍ട്ടലുമായാണ് ഗൗതം അധാനി ചര്‍ച്ച നടത്തിയത്
  • ആത്മ നിര്‍ഭര്‍ ഭാരത് സംരഭവുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുക
  • വിദേശ സാങ്കേതിക വിദ്യയേയും സേവനങ്ങളേയും ആശ്രയിക്കുന്നത് കുറക്കാനും പദ്ധതി ലക്ഷ്യമിടുന്നു


വ്യോമയാന, പ്രതിരോധ മേഖലകളില്‍ അദാനി ഗ്രൂപ്പ് ബൊംബാര്‍ഡിയറുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടും. പങ്കാളിത്തം സംബന്ധിച്ച് കനേഡിയന്‍ ജെറ്റ് നിര്‍മ്മാതാക്കളായ ബൊംബാര്‍ഡിയര്‍ സിഇഒ എറിക് മാര്‍ട്ടലുമായി ഗൗതം അദാനി കൂടിക്കാഴ്ച്ച നടത്തി.

എയര്‍ക്രാഫ്റ്റ് സര്‍വീസുകള്‍, അറ്റകുറ്റപണികള്‍, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് എറിക് മാര്‍ട്ടലുമായി നടത്തിയതെന്നാണ് ഗൗതം അദാനി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുന്നത്.

ആത്മ നിര്‍ഭര്‍ ഭാരത് സംരഭവുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വിദേശ സാങ്കേതിക വിദ്യയേയും സേവനങ്ങളേയും ആശ്രയിക്കുന്നത് കുറക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.

ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യന്‍ ചെറുകിട, ഇടത്തരം ബിസിനസുകളില്‍ വൈദഗ്ധ്യം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിനാണ് ഈ പങ്കാളിത്തമെന്നാണ് ഇരുവിഭാഗവും വ്യക്തമാക്കുന്നത്.

അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് പ്രതിരോധ, വ്യോമയാന മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. ആഗോള തലത്തില്‍ അത്യാധുനിക പ്രതിരോധം, എയ്റോസ്പേസ്, സുരക്ഷാ സൊല്യൂഷനുകള്‍ എന്നിവ നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയുടെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനിയുടെ വെബ്സൈറ്റ് പറയുന്നു.

ലോകോത്തര, ഹൈടെക് പ്രതിരോധ നിര്‍മ്മാണത്തിനുള്ള കേന്ദ്രമായി ഇന്ത്യയുടെ പരിണാമം സുഗമമാക്കുക എന്നതാണ് ലക്ഷ്യം.

ആഗോള ഏവിയേഷന്‍ ലാന്‍ഡ്സ്‌കേപ്പിലെ പ്രശസ്ത കമ്പനിയായ ബൊംബാര്‍ഡിയര്‍, വിമാന രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും വിപുലമായ വൈദഗ്ധ്യമുള്ളവരാണ്. 'ചലഞ്ചര്‍', 'ഗ്ലോബല്‍' എയര്‍ക്രാഫ്റ്റ് ഫാമിലികള്‍ക്ക് പേരുകേട്ടതാണ് കമ്പനി.