8 Sept 2023 9:28 AM
Summary
- അപ്‌ഡേറ്റ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് സൗജന്യമായി https://myaadhaar.uidai.gov.in/ എന്ന പോര്‍ട്ടലിലൂടെ അപ്‌ഡേറ്റ് ചെയ്യാം. അല്ലെങ്കില്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി അപ്‌ഡേറ്റ് ചെയ്യാം.
സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള കാലാവധി ഈ വര്‍ഷം ഡിസംബര്‍ 14 വരെ നീട്ടി യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐ). ജൂണ്‍ 15 വരെയായിരുന്നു ആദ്യം സമയം അനുവദിച്ചിരുന്നത്. പിന്നീട് സെപ്റ്റംബര്‍ 14 വരെ സമയം നീട്ടി നല്‍കിയിരുന്നു. അതാണ് വീണ്ടും നീട്ടിയിരിക്കുന്നത്.
അപ്‌ഡേറ്റ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് സൗജന്യമായി https://myaadhaar.uidai.gov.in/ എന്ന പോര്‍ട്ടലിലൂടെ അപ്‌ഡേറ്റ് ചെയ്യാം. അല്ലെങ്കില്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി 50 രൂപ നല്‍കി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാം.
ആധാര്‍ എടുത്തിട്ട് പത്ത് കഴിഞ്ഞവരോടാണ് യുഐഡിഎഐ ഏറ്റവും പുതിയ വിവരങ്ങളോടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്യണം എന്ന് നിര്‍ദ്ദേശിച്ചത്. അതിനായി ഐഡന്റിറ്റിയും, വിലാസവും തെളിയിക്കുന്ന രേഖകളും അപ്‌ഡേറ്റ് ചെയ്യണം എന്നും യുഐഡിഎഐ വ്യക്തമാക്കിയിരുന്നു. വിവാഹാം, താമസം മാറല്‍, എന്നിവ മൂലം വിലാസം, ഫോണ്‍ നമ്പർ എന്നിവയില്‍ മാറ്റം വന്നവരാണ് ഡെമോഗ്രാഫിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്.
എങ്ങനെ മൈ ആധാര്‍ പോര്‍ട്ടലില്‍ രേഖകള്‍ അപ് ലോഡ് ചെയ്യാം
https://myaadhaar.uidai.gov.in/ എന്ന പോര്‍ട്ടലില്‍ കയറി ലോഗിന്‍ ചെയ്യുക. പേര്, ലിംഗം, ജനന തീയ്യതി, അഡ്രസ് അപ്‌ഡേറ്റ് എന്നിവ സെലക്ട് ചെയ്യുക. അടുത്തതായി അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഡെമോഗ്രാഫിക് ഓപ്ഷന്‍സില് നിന്നും അഡ്രസ് എന്നത് സെലക്ട് ചെയ്ത് ആധാര്‍ അപ്‌ഡേറ്റിലേക്ക് നീങ്ങാം. അതിനുശേഷം സ്‌കാന്‍ ചെയ്ത രേഖകള്‍ അപ് ലോഡ് ചെയ്യാം. അപ് ലോഡ് ചെയ്യുന്നത് പൂര്‍ത്തിയാകുമ്പോള്‍ ഒരു സര്‍വീസ് റിക്വസ്റ്റ് നമ്പര്‍ ലഭിക്കും. അത് സൂക്ഷിച്ചു വെയ്ക്കാം. ഈ നമ്പര്‍ ഉപയോഗിച്ച് അപ്‌ഡേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാം. അപ്‌ഡേഷന്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ എസ്എംഎസ് സ്ഥിരീകരണം ലഭിക്കും.ആധാര്‍ ഉടമകള്‍ക്ക് ആധാര്‍ എന്‍ റോള്‍മെന്റ്, അപ്‌ഡേഷന്റെ തല്‍സ്ഥിതി, പിവിസി കാര്‍ഡിന്റെ തല്‍സ്ഥിതി എന്നിവ അറിയാന്‍ 1947 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചും അറിയാന്‍ കഴിയും.