9 Jan 2025 9:41 AM GMT
News
വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് ഗോൾഡൻ അവറിൽ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണം: സുപ്രീം കോടതി
MyFin Desk
വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന് സുപ്രീം കോടതി. പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സ ഉറപ്പാക്കണമെന്നും കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. മാർച്ച് 14നകം പദ്ധതി തയാറാക്കി കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
മോട്ടോർ വാഹനാപകടങ്ങളില്‍ ചികിത്സ ലഭിക്കാതെ മരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാനാണ് ആദ്യമണിക്കൂറുകളില്‍ പണരഹിത വൈദ്യചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുള്ളത്. ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. അടിയന്തിര വൈദ്യസഹായം നൽകേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് ബെഞ്ചിൻ്റെ വിധി.