image

9 Jan 2025 3:18 PM GMT

News

ജോലി വേണോ? എങ്കില്‍ ഫെബ്രുവരി 1 ന് ആലപ്പുഴയില്‍ എത്തു, ഇതുപോലൊരു അവസരം ഇനി കിട്ടില്ല

MyFin Desk

ജോലി വേണോ? എങ്കില്‍ ഫെബ്രുവരി 1 ന് ആലപ്പുഴയില്‍ എത്തു, ഇതുപോലൊരു അവസരം ഇനി കിട്ടില്ല
X

വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ഭാഗമായി മെഗാ തൊഴില്‍മേള ആലപ്പുഴയിൽ സംഘടിപ്പിക്കുന്നു. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിവിധ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള തൊഴിലവസരങ്ങളാണുള്ളത്. കെ-ഡിസ്‌കുമായി സഹകരിക്കുന്ന വിവിധ തൊഴില്‍ സമാഹരണ ഏജന്‍സികളിലൂടെ നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴ എസ്.ഡി കോളേജില്‍ നിർവഹിക്കും.

സംസ്ഥാന സര്‍ക്കാര്‍, കേരള നോളജ് ഇക്കോണമി മിഷന്‍(കെ കെ ഇ എം), കെ-ഡിസ്‌ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക, ആവശ്യമെങ്കില്‍ അവരെ നൈപുണ്യ പരിശീലനം നല്‍കി തൊഴിലിലേക്ക് സജ്ജമാക്കുകയും ചെയുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലയിലെ 12 ബ്ലോക്കുകളിലും ആറു നഗരസഭകളിലും ജോബ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. മെഗാ തൊഴില്‍മേളയുടെ മുന്നോടിയായി ജനുവരി 16 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് എസ്.ഡി. കോളേജില്‍ സംഘാടക സമിതി രൂപീകരണ യോഗം നടക്കും. ഇതുവരെ ഈ തൊഴില്‍മേളയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുള്ള സ്ഥാപനങ്ങളിലാകെ മുപ്പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാണ്.

രജിസ്‌ട്രേഷന്‍ നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഡി ഡബ്ല്യൂ എം എസ് പോര്‍ട്ടല്‍ വഴിയോ പ്ലേ സ്റ്റോറില്‍ നിന്ന് ഡി ഡബ്ല്യൂ എം എസ് കണക്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https:knoweldgemission .kerala .gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.