image

28 Sep 2024 11:34 AM GMT

News

ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി ! നിർമല സീതാരാമനെതിരെ കേസ്

MyFin Desk

ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി ! നിർമല സീതാരാമനെതിരെ കേസ്
X

ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനെതിരെ കേസെടുത്തു. ജനപ്രതിനിധികള്‍ക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. ജനാധികാര സംഘർഷ സംഘടനയുടെ അംഗമായ ആദർശ് അയ്യരാണ് നിർമല സീതാരാമനെതിരെ കോടതിയെ സമീപിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇലക്ടറൽ ബോണ്ട് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു അഭിഭാഷകൻ കൂടിയായ ആദർശ് അയ്യർ കോടതിയെ സമീപിച്ചത്. ഇലക്ടറൽ ബോണ്ടിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്നും കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവർ അതിൽ പങ്കാളിയാണെന്നുമായിരുന്നു ആദർശ് അയ്യരുടെ ആരോപണം. ഈ ഹർജി പരിഗണിച്ചാണ് നിർമല സീതാരാമനെതിരെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്.

കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നിർമല സീതാരാമന്റെ രാജി ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ നിർമല സീതാരാമനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി സിദ്ധരാമയ്യ പറഞ്ഞു.'' നിർമല സീതാരാമൻ കേന്ദ്രമന്ത്രിയാണ്. അവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിർമല സീതാരാമൻ അടക്കമുള്ളവർ ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയിട്ടുണ്ടെന്നും ആ വിഷയത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു''.