19 Dec 2023 12:21 PM GMT
Summary
- 8.4.2015-ന് അവതരിപ്പിച്ചതാണ് പിഎംഎംവൈ
- ചെറുകിട/ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കുന്നതിനായി അവതരിപ്പിച്ചതാണ് പിഎംഎംവൈ
- പിഎംഎംവൈ പ്രകാരം അനുവദിച്ച മൊത്തം 44.46 കോടി വായ്പകളില്‍ 30.64 കോടി അനുവദിച്ചത് സ്ത്രീകള്‍ക്ക്
പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) പ്രകാരം അനുവദിച്ച മൊത്തം 44.46 കോടി വായ്പകളില്‍ 30.64 കോടി (69%) അനുവദിച്ചത് സ്ത്രീകള്‍ക്ക്. 24.11.2023-ലെ കണക്കനുസരിച്ചാണിത്.
സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യയ്ക്ക് (എസ്‌യുപിഐ) കീഴില്‍ 24-11-23 വരെ അനുവദിച്ച 2.09 വായ്പകളില്‍ 1.77 ലക്ഷം (84%) വനിതാ സംരംഭകര്‍ക്ക് അനുവദിച്ചു.
വരുമാനം കണ്ടെത്താനായി ചെറുകിട/ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കുന്നതിനായി 8.4.2015-ന് അവതരിപ്പിച്ചതാണ് പിഎംഎംവൈ.
സ്ത്രീകള്‍ക്കും പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കും ഇടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി 5.4.2016-ല്‍ ആരംഭിച്ചതാണ് എസ്‌യുപിഐ.
സ്ത്രീകളുടെ ഉന്നമനമാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
പിഎംഎംവൈ വഴിയുള്ള മൈക്രോ ക്രെഡിറ്റ് സ്ത്രീ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും വരുമാനവും തൊഴിലവസരവും ഉയര്‍ത്തുകയും അതുവഴി അവരെ സാമ്പത്തികമായും സാമൂഹികമായും മാനസികമായും ശാക്തീകരിക്കുകയും ചെയ്തു.
സ്ത്രീകള്‍ക്ക് കുറഞ്ഞത് ഒരു വായ്പയും പട്ടികജാതി/പട്ടികവര്‍ഗ സംരംഭകര്‍ക്ക് ഒരു വായ്പയും നല്‍കാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട്, സ്ത്രീ സംരംഭകര്‍ക്ക് ധനസഹായം നല്‍കാന്‍ എസ്‌യുപിഐ വായ്പാദാതാക്കളെ പ്രോത്സാഹിപ്പിച്ചു.
ഇതിലൂടെ സ്ത്രീകളുടെയും സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനു സാധിച്ചു.
മേല്‍പ്പറഞ്ഞവ കൂടാതെ, രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ വഴിയും ധനകാര്യ സ്ഥാപനങ്ങള്‍ വഴിയും ധനമന്ത്രാലയം താഴെപ്പറയുന്ന പ്രധാന മുന്‍നിര പദ്ധതികളും നടപ്പിലാക്കുന്നു:
പിഎം സ്വനിധി
2020 ജൂണ്‍ 1ന് പിഎം സ്വനിധി അവതരിപ്പിച്ചു. ഈടില്ലാതെ മൂന്ന് ഘട്ടങ്ങളിലാണ് ഈ പദ്ധതി പ്രകാരം വായ്പ നല്‍കുന്നത്.
10,000 രൂപ ആദ്യ ഗഡുവായി നല്‍കും. രണ്ടാം ഗഡുവായി 20,000 രൂപയും നല്‍കും. മൂന്നാം ഗഡുവായി 50,000 രൂപയും അനുവദിക്കും. വഴിയോര കച്ചവടക്കാര്‍ക്കാണ് ഈ വായ്പ നല്‍കുന്നത്.
പിഎം വിശ്വകര്‍മ
2023 സെപ്റ്റംബര്‍ 17നാണ് ഇത് ആരംഭിച്ചത്. 18 വിഭാഗങ്ങളില്‍പ്പെട്ട പരമ്പരാഗത കലാകാരന്മാര്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും പിന്തുണ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈടില്ലാ വായ്പ മാത്രമല്ല, സ്‌കില്‍ ട്രെയ്‌നിംഗ്, പണി ഉപകരണങ്ങള്‍, വിപണിയുമായി ബന്ധിപ്പിക്കാനുള്ള സഹായം തുടങ്ങിയവ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്വയം സഹായ സംഘം-ബാങ്ക് ലിങ്കേജ് പ്രോഗ്രാം: ഈ പദ്ധതിയിലൂടെ സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാധിച്ചു.
നബാര്‍ഡിന്റെ (എംഇഡിപിഎസ്): സ്വയം സഹായ സംഘങ്ങള്‍ക്ക് സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതിയിലൂടെ പിന്തുണ നല്‍കുന്നു.
ലൈവ്‌ലി ഹുഡ് ആന്‍ഡ് എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് പ്രോഗ്രാം(എല്‍ഇഡിപി): 2015-ല്‍ ആരംഭിച്ച എല്‍ഇഡിപി എന്ന പദ്ധതി ഉപജീവനത്തിനുള്ള പരിപാടികളാണ് വിഭാവനം ചെയ്യുന്നത്.
പിഎംജെഡിവൈ: 2014-ഓഗസ്റ്റിലാണ് ഈ പദ്ധതി ആരംഭിച്ചത്. ബാങ്ക് സേവനങ്ങള്‍ ലഭ്യമാകാത്ത ഓരോ മുതിര്‍ന്നവര്‍ക്കും സാര്‍വത്രിക ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൗ പദ്ധതിക്ക് തുടക്കമിട്ടത്.
മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട ആവശ്യമില്ലാതെ സൗജന്യമായി ബാങ്ക് അക്കൗണ്ട് തുറക്കാന്‍ പദ്ധതി സഹായിക്കുന്നു. ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറക്കുന്നത് സമൂഹത്തിലെ അസംഘടിത വിഭാഗങ്ങള്‍ക്കിടയില്‍ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ കവറേജ് സുഗമമാക്കി, അതില്‍ ഇനിപ്പറയുന്ന സ്‌കീമുകള്‍ ഉള്‍പ്പെടുന്നു:
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന: 18 മുതല്‍ 50 വയസ്സ് വരെയുള്ള എല്ലാ ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകള്‍ക്കും ഏതെങ്കിലും കാരണത്താല്‍ മരണം സംഭവിച്ചാല്‍, അതിനു രണ്ട് ലക്ഷം രൂപയുടെ കവറേജ് വാഗ്ദാനം ചെയ്യുന്നു. ഒരു വരിക്കാരന് പ്രതിവര്‍ഷം 436 രൂപ പ്രീമിയം.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന: 18 മുതല്‍ 70 വയസ്സുവരെയുള്ള ഒരു ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടുള്ള ആളുകള്‍ക്ക് ചേരാനാകും ഈ സ്‌കീമില്‍.
സ്‌കീമിന് കീഴിലുള്ള റിസ്‌ക് കവറേജ് രണ്ട് ലക്ഷം രൂപയാണ്. അപകട മരണമോ , വൈകല്യമോ ഉണ്ടായാല്‍ 2 ലക്ഷം രൂപയും. ഭാഗിക, സ്ഥിര വൈകല്യത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. പ്രതിവര്‍ഷം 20 രൂപയാണ് പ്രീമിയം.
അടല്‍ പെന്‍ഷന്‍ യോജന:
60 വയസ്സ് കഴിഞ്ഞതിന് ശേഷം പ്രതിമാസം 1,000 രൂപ മുതല്‍ 5,000 രൂപ വരെ ഉറപ്പുള്ള പ്രതിമാസ പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു.