15 April 2024 10:22 AM
Summary
- psbloansin59minutes.com എന്നാണ് പോര്‍ട്ടലിന്റെ പേര്
- 5 കോടി രൂപ വരെയുള്ള തുകയാണ് എംഎസ്എംഇകള്‍ക്കു വായ്പയായി അനുവദിക്കുന്നത്
- വായ്പയായി അനുവദിക്കുന്ന കുറഞ്ഞ തുക ഒരു ലക്ഷം രൂപ
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കി ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ 2018 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച 59 മിനിറ്റ് വായ്പ പോര്‍ട്ടലിലൂടെ (59-minute loan portal) ഇതുവരെ 2,50,000 അപേക്ഷകളിലൂടെ അനുവദിച്ചത് 86,500 കോടി രൂപ.
5 കോടി രൂപ വരെയുള്ള തുകയാണ് എംഎസ്എംഇകള്‍ക്കു വായ്പയായി അനുവദിക്കുന്നത്. വായ്പയായി അനുവദിക്കുന്ന കുറഞ്ഞ തുക ഒരു ലക്ഷം രൂപയുമാണ്. 8.5 ശതമാനം മുതലാണ് വാര്‍ഷിക പലിശ.
സംരംഭങ്ങളുടെ ജിഎസ്ടി, മറ്റ് രേഖകള്‍, പണം കടം കൊടുക്കാന്‍ കൊള്ളാവുന്നവരായി അംഗീകരിക്കപ്പെട്ടിട്ടുള്ളവരാണോ അല്ലയോ ( creditworthiness) എന്നിവ അടിസ്ഥാനമാക്കിയാണ് വായ്പ അനുവദിക്കുന്നത്.
psbloansin59minutes.com എന്നാണ് പോര്‍ട്ടലിന്റെ പേര്.
വായ്പ എടുക്കാന്‍
ഈ പദ്ധതി 21 ഓളം പൊതുമേഖലാ ബാങ്കുകളുമായി ചേര്‍ന്നാണ് നടപ്പിലാക്കിയിരിക്കുന്നത്. അതിനാല്‍ ഇവയില്‍ ഏതെങ്കിലുമൊരു ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ചതിനു ശേഷം psbloansin59minutes.com ല്‍ ക്ലിക്ക് ചെയ്യണം.
തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യണം. ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കേണ്ടതുണ്ട്. മൊബൈലില്‍ വരുന്ന ഒടിപി നമ്പര്‍ നല്‍കിയതിനു ശേഷം റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് വായിച്ച് സമ്മതം നല്‍കുക.
തുടര്‍ന്ന് ' proceed ' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
വായ്പ എടുക്കാന്‍ ഇനി പറയുന്ന രേഖകള്‍ വേണം
ജിഎസ്ടിഐഎന്‍, ജിഎസ്ടി, യൂസര്‍ നെയിം, കഴിഞ്ഞ 3 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ പേപ്പര്‍, 2 പാസ്‌പോര്‍ട്ട് വലുപ്പത്തിലുള്ള ഫോട്ടോകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, അനുബന്ധ രേഖകള്‍ എന്നിവ.