17 Jan 2024 4:22 PM IST
Summary
- 2023-ല്‍ ഡല്‍ഹിയില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 41 ലക്ഷം
- ദേശീയ തലസ്ഥാന നഗരിയില്‍ സര്‍വീസ് നടത്തുന്ന ഇ-ബസ്സുകളുടെ എണ്ണം 1800 ലെത്തും
- ഡല്‍ഹി സര്‍ക്കാരിനു കീഴില്‍ 7,232 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്
ജനുവരി 23 ന് ഡല്‍ഹിയില്‍ 500 ഇലക്ട്രിക് ബസുകള്‍ ഫ് ളാഗ് ഓഫ് ചെയ്യുമെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ചൊവ്വാഴ്ച പറഞ്ഞു.
ഇതോടെ ദേശീയ തലസ്ഥാന നഗരിയില്‍ സര്‍വീസ് നടത്തുന്ന ഇ-ബസ്സുകളുടെ എണ്ണം 1800 ലെത്തും.
മലിനീകരണം കുറച്ചു കൊണ്ടുവരുന്നതില്‍ പൊതുഗതാഗതത്തിനുള്ള പങ്ക് വളരെ വലുതാണെന്നു മന്ത്രി പറഞ്ഞു.
പൊതുഗതാഗതത്തിന് മുന്‍ഗണന നല്‍കണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇത് പണം ലാഭിക്കുക മാത്രമല്ല, ഹരിതവും വൃത്തിയുള്ളതുമായ നഗരമാകാന്‍ പൊതുഗതാഗത സംവിധാനം സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
2023 ഡിസംബറിലെ കണക്കനുസരിച്ച്, ഡല്‍ഹി സര്‍ക്കാരിനു കീഴില്‍ 7,232 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ഇതില്‍ 4391 ബസുകള്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും 2841 ബസുകള്‍ ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റവുമാണ് ഓപ്പറേറ്റ് ചെയ്യുന്നത്.
2023-ല്‍ ഡല്‍ഹിയില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 41 ലക്ഷമാണെന്നും കണക്കുകള്‍ പറയുന്നു.