image

21 May 2023 10:30 AM GMT

News

ഒരു ഐസ്‌ക്രീമിന് വില 5 ലക്ഷം; എന്താണ് രഹസ്യം?

MyFin Desk

most expensive ice creame
X

Summary

  • ഗോള്‍ഡ് ലീഫും വൈറ്റ് ട്രഫിളും
  • ഇറ്റലിയിലെ അപൂര്‍വ്വയിനം ചേരുവ
  • 5 ലക്ഷം വില വരും


ഈ ചൂടുകാലത്ത് ഐസ്‌ക്രീം കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഐസ്‌ക്രീം ബ്രാന്‍ഡുകള്‍ക്ക് ഏറ്റവും നല്ല സീസണാണിത്. ഒരു ഐസ്‌ക്രീമിന് എത്ര വില വരും പത്ത് രൂപ മുതല്‍ ആയിരം രൂപയോളം വില വരുന്ന ഐസ്‌ക്രീം ബ്രാന്‍ഡുകള്‍ വിപണിയിലുണ്ടെന്ന് പറയാം. എന്നാല്‍ ഒരു ഐസ്‌ക്രീം കഴിക്കാന്‍ അഞ്ച് ലക്ഷം രൂപ ചെലവിടേണ്ടി വന്നാലോ? അത്രയും തുക ഒരു ഐസ്‌ക്രീമിനോ എന്നാണ് ആദ്യം ചോദിക്കുക. എന്നാല്‍ ലോകത്തില്‍ തന്നെ ഏറ്റവും അധികം വിലയുള്ള ഐസ്‌ക്രീമാണിത്. പലരുടെയും ഒരു വര്‍ഷത്തെ ശമ്പളം നല്‍കിയാല്‍ മാത്രമേ ഈ ഐസ്‌ക്രീം കഴിക്കാന്‍ സാധിക്കുകയുള്ളൂ. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വെബ്‌സൈറ്റ് അനുസരിച്ച് 'സെലാറ്റോ' എന്ന ജാപ്പനീസ് ബ്രാന്‍ഡാണിത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിലയുള്ള ഐസ്‌ക്രീം.

എന്തുകൊണ്ട് ഇത്ര വില?

സെലാറ്റോയുടെ 'ബൈക്കുയ' എന്ന പേരിലുള്ള ഐസ്‌ക്രീമാണ് ഇന്ന് ലോകം മുഴുന്‍ ചര്‍ച്ചയാകുന്നത്.അഞ്ച് ലക്ഷം രൂപയാണിതിന്റെ വില. ഐസ്‌ക്രീം ഉണ്ടാക്കുന്ന അപൂര്‍വ്വമായ ചേരുവകളാണ് ഇതിന്റെ വിലയിലെ പിറകിലെ രഹസ്യം. കഴിക്കാവുന്ന സ്വര്‍ണ ഇലകളും വൈറ്റ് ടര്‍ഫിളും പ്രകൃതിദത്തമായ ചീസും ഉപയോഗിച്ചാണ് ഇത് നിര്‍മിക്കുന്നത്. ഇറ്റലിയിലെ ആല്‍ബയില്‍ വളരുന്ന അപൂര്‍വ്വയിനം വൈറ്റ് ട്രഫിളാണ് ഗോള്‍ഡ് ലീഫിനെ കൂടാതെയുള്ള വിലപിടിപ്പുള്ള ചേരുവ. രണ്ട് മില്യണ്‍ ജാപ്പനീസ് യെന്‍ ആണ് ഇതിന് ഒരു കിലോയുടെ വില.

വൈറ്റ് ട്രഫിളാണ് ഐസ്‌ക്രീമിലെ പ്രധാന ചേരുവ. അതുകൊണ്ടാണ് ഈ ഐസ്‌ക്രീമിന് ഇത്രയും രുവില നല്‍കേണ്ടി വരുന്നത്. പാര്‍മിജിയാനോ റെഗ്ഗിയാനോ എന്ന ചീസും സേക് ഇലകളുമാണ് മറ്റുള്ള ചേരുവകള്‍. ജാപ്പനീസ് , യൂറോപ്യന്‍ ഫ്യൂഷന്‍ രീതിയിലായിരുന്നു ഈ ഐസ്‌ക്രീമിനെ ഉണ്ടാക്കിയെടുത്തത്. ഫ്യൂഷന്‍ കുക്കിങ്ങില്‍ പ്രശസ്ത പാചകക്കാരനായ തദയോഷി യമദയെ ഐസ്‌ക്രീം കമ്പനി സെല്ലാറ്റോ പ്രത്യേകം നിയോഗിക്കുകയായിരുന്നു. രുചിയിലും അതി കേമനാണ് ഈ ഐസ്‌ക്രീം എന്നാണ് രുചിച്ചവരൊക്കെ പറയുന്നത്. ഒന്നര വര്‍ഷം എടുത്താണ് ഈ ഐസ്‌ക്രീം ഉണ്ടാക്കി പഠിച്ചതെന്ന് സെലാറ്റോ അറിയിച്ചു. പലതവണ പരീക്ഷിച്ച് പരീക്ഷിച്ചാണ് ഇതിന്റെ രുചി മെച്ചപ്പെടുത്തിയെടുത്തതെന്നും കമ്പനി പറഞ്ഞു.